ജ്വ​ല്ല​റി​യി​ൽനി​ന്നു സ്വ​ർ​ണ​വ​ള മോ​ഷ്ടി​ച്ച സ്ത്രീ​യെ ജീ​വ​ന​ക്കാ​രി പി​ടി​കൂ​ടി
Wednesday, September 25, 2024 3:20 AM IST
റാ​ന്നി: സ്വ​ർ​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ജ്വ​ല്ല​റി​യി​ലെ​ത്തി സ്വ​ർ​ണ​വു​മാ​യി ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച സ്ത്രീ​യെ ജീ​വ​ന​ക്കാ​രി ഓ​ടി​ച്ചി​ട്ടു പി​ടി​ച്ച് പോ​ലീ​സി​ൽ ഏ​ല്പി​ച്ചു. ഇ​ടു​ക്കി ഉ​ടു​മ്പൻചോ​ല കൂ​ന്ത​ൽ ചി​റ​യ്ക്ക​ൽ ബി​ൻ​സി​യാ​ണ് (46) പി​ടി​യി​ലാ​യ​ത്. റാ​ന്നി ടൗ​ണി​ലെ ജോ​സ്കോ​സ് ഫാ​ഷ​ൻ ജ്വ​ല്ല​റി​യി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ​യാ​യായിരുന്നു സംഭവം. ഉ​ദ്ദേ​ശം 8000 രൂ​പ വി​ല​വ​രു​ന്ന വ​ള​യാ​ണ് ഇ​വ​ർ മോ​ഷ്ടി​ച്ച​ത്. ക​ട​യി​ലെ ജീ​വ​ന​ക്കാ​രി മോ​ഷ്ടാ​വി​നെ പി​ന്തു​ട​ർ​ന്ന് ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ക​ട​യി​ലെ​ത്തി​യ ബി​ൻസി ആ​ഭ​ര​ണ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ വ​ള​ക​ളി​ൽ ഒ​രെ​ണ്ണം ബാ​ഗി​നു​ള്ളി​ലാ​ക്കി. ജീ​വ​ന​ക്കാ​രി​യു​ടെ ശ്ര​ദ്ധ മാ​റി​യെ​ന്നു മ​ന​സി​ലാ​ക്കി​യ ഇ​വ​ർ ബാ​ഗു​മാ​യി പു​റ​ത്തേ​ക്കു പോ​യി. മോ​ഷ​ണം മ​ന​സി​ലാ​ക്കിയ ജീ​വ​ന​ക്കാ​രി ഇ​വ​രെ പി​ന്തു​ട​ർ​ന്ന് സ്റ്റാ​ൻ​ഡി​ൽ ക​ണ്ടെ​ത്തു​ക​യും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.


വ​ള തി​രി​കെ ന​ൽ​കാ​ൻ ത​യാ​റാ​യ സ്ത്രീ ​ക​ട​യി​ൽ എ​ത്തി​യ​ശേ​ഷം ര​ക്ഷ​പ്പെടാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ വീ​ണ്ടും പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റുകയായി രുന്നു. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മോ​ഷ്ടി​ച്ച സ്വ​ർ​ണം ക​ണ്ടെ​ത്തി.

എ​സ്ഐ ​കൃ​ഷ്ണ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീസ് ബി​ൻ​സി​യെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് ചോ​ദ്യ​ചെ​യ്ത ശേ​ഷം കേ​സെടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.