ആ​ന​കു​ത്തി- കു​മ്മ​ണ്ണൂ​ർ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ആ​രം​ഭി​ച്ചു
Wednesday, September 25, 2024 3:20 AM IST
കോ​ന്നി: ആ​ന​കു​ത്തി - കു​മ്മ​ണ്ണൂ​ർ റോ​ഡ് അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി ആ​രം​ഭി​ച്ചു. ത​ക​ർ​ന്നു കി​ട​ന്നി​രു​ന്ന റോ​ഡ് ന​ന്നാ​ക്ക​ണ​മെ​ന്ന് കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്കു​ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്ത​ൽ 12 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​ത്.

കു​മ്മ​ണ്ണൂ​ർ - ആ​ന​കു​ത്തി - മാ​വ​നാ​ൽ-ട്രാ​ൻ​സ്ഫോ​മ​ർ ജം​ഗ്ഷ​ൻ - കു​മ്മ​ണ്ണൂ​ർ- നീ​രാ​മ​കു​ളം റോ​ഡ് ആ​ധു​നി​ക രീ​തി​യി​ൽ നി​ർ​മി​ക്കു​ന്ന​തി​നാ​യി 21 കോ​ടി രൂ​പ​യു​ടെ വി​ശ​ദ​മാ​യ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും കെ.​യു.​ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ അ​റി​യി​ച്ചു.


അ​ച്ച​ൻ​കോ​വി​ൽ ഭാ​ഗ​ത്തുനി​ന്ന് എ​ത്തു​ന്ന ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് ക​ല്ലേ​ലി​യി​ൽനി​ന്നു കോ​ന്നി ടൗ​ണി​ൽ എ​ത്താ​തെ കു​മ്മ​ണ്ണൂ​ർ -കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡി​ൽക്കൂ​ടി ചി​റ്റാ​ർ- ആ​ങ്ങ​മൂ​ഴി - പ്ലാ​പ്പ​ള്ളി റോ​ഡുമാ​ർ​ഗം എ​ളു​പ്പ​ത്തി​ൽ ശ​ബ​രി​മ​ല​യി​ൽ എ​ത്തി​ച്ചേ​രു​ന്ന​തി​ന് പാ​ത ഉ​പ​ക​രി​ക്കും.

ഈ ​വ​ർ​ഷ​ത്തെ റോ​ഡ് വി​ക​സ​ന പ്ര​വൃ​ത്തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി തു​ക അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ അ​റി​യി​ച്ചു.