തിരുവല്ല: മാർ അത്തനേഷ്യസ് കോളജ് ഫോർ അഡ്വാൻസ് സ്റ്റഡീസിലെ (മാക്ഫാസ്റ്റ്) ബിരുദദാന ചടങ്ങ് ഇന്ന് തിരുമൂലപുരം എംഡിഎം ജൂബിലി ഹാളിൽ നടക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന ചടങ്ങിൽ 2021 - 23, 2022 - 24 ബാച്ചുകളിലെ എംബിഎ, എംസിഎ, എംഎസ് സി ബയോസയൻസ് വിദ്യാർഥികളുടെ ബിരുദദാനം നടത്തും.
തിരുവല്ല ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സംസ്ഥാന പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമി മുഖ്യാതിഥിയാകും. മാക്ഫാസ്റ്റ് ഡയറക്ടർ റവ.ഡോ. ചെറിയാൻ ജെ. കോട്ടയിൽ, പ്രിൻസിപ്പൽ ഡോ. വർഗീസ് കെ. ചെറിയാൻ, റിസർച്ച് വിഭാഗം ഡയറക്ടർ റവ.ഡോ.മാത്യു മഴവഞ്ചേരിൽ എന്നിവർ പ്രസംഗിക്കും.