മധുവാണി നാദത്രേയ സംഗീത ഗുരുകുലം ഇലന്തൂരിൽ തുടങ്ങി
1452111
Tuesday, September 10, 2024 3:11 AM IST
പത്തനംതിട്ട: ചെന്നീർക്കര കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന മധുവാണി നാദത്രേയ സംഗീത ഗുരുകുലത്തിന്റെ ശാഖ ഇലന്തൂർ ഗണപതി ക്ഷേത്രത്തിനു സമീപം വൈഎംഎ ലൈബ്രറി ഹാളിൽ ആരംഭിച്ചു. കേരള ഫോക് ലോർ അക്കാദമി അംഗവും ബഹുഭാഷാ നാട്ടു സംഗീതജ്ഞനുമായ സുരേഷ് സോമ ഉദ്ഘാടനം ചെയ്തു.
കർണാടക സംഗീതജ്ഞൻ ചെന്നീർക്കര രാജേഷ് സുകുമാരന്റെ നേതൃത്വത്തിലാണ് സംഗീത സ്കൂൾ ആരംഭിച്ചിരിക്കുന്നത്.
ഇലന്തൂർ വൈഎംഎ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുകുന്ദൻ, പുരോഗമന കലാ സാഹിത്യ സംഘം ഏരിയ പ്രസിഡന്റ് എസ്. ബിജു, വൈഎംഎ സെക്രട്ടറി ദിലീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.