നഴ്സസ് അസോസിയേഷൻ സമ്മേളനം
1452650
Thursday, September 12, 2024 3:08 AM IST
പത്തനംതിട്ട: കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷൻ 40 - ാമത് ജില്ലാ സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി. ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.എസ്. നിഷാദ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജി. ഗീതാമണി, കെജിഎൻഎ ജില്ലാ സെക്രട്ടറി ദീപ ജയപ്രകാശ്, എഫ്എസ്സിടിഒ ജില്ലാ സെക്രട്ടറി അനീഷ് കുമാർ, കെജിഎസ്എൻഎ ജില്ലാ സെക്രട്ടറി എസ്. വൈഷ്ണവ്, എം.ആർ. രജനി എന്നിവർ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം കെജിഎൻഎ സംസ്ഥാന സെക്രട്ടറി എൽ. ദീപ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ജെ. ശ്രലത അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി രമ്യ രാജൻ, ജില്ലാ ട്രഷറർ വി. സുമ, എം.ആർ. രജനി, ബീന റഷീദ് എന്നിവർ പ്രസംഗിച്ചു. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് കെ. അനന്തഗോപനെ യോഗത്തിൽ ആദരിച്ചു.