പുതമൺ പാലത്തിന്റെ ടെൻഡർ മന്ത്രിസഭ അംഗീകരിച്ചു
1452652
Thursday, September 12, 2024 3:08 AM IST
റാന്നി: കീക്കൊഴൂർ - കോഴഞ്ചേരി പാതയിൽ പുതമണ്ണിൽ പുതിയ പാലത്തിന്റെ ടെൻഡർ മന്ത്രിസഭ അംഗീകരിച്ചതായി പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. പാലം നിർമിക്കുന്നതിനായി 2.05 കോടി രൂപയായിരുന്നു അനുവദിച്ചിരുന്നത്.
എന്നാൽ പ്രവൃത്തി ടെൻഡർ ചെയ്തപ്പോൾ 18.5 ശതമാനം അധികത്തിലാണ് കരാറുകാരൻ നിർമാണച്ചെലവ് രേഖപ്പെടുത്തിയത്. മൂന്ന് പ്രാവശ്യം ടെൻഡർ ചെയ്തപ്പോഴും ഇതേ അവസ്ഥയായിരുന്നു. അനുവദിച്ച തുകയേക്കാൾ വളരെയധികം തുക അധികമായി വേണ്ടിവന്നതിനാലാണ് മന്ത്രിസഭയുടെ അംഗീകാരം ആവശ്യമായി വന്നത്.
കരാറുകാരന് ഇനി പ്രവൃത്തി ആരംഭിക്കാം. ബ്ലോക്ക് പടി - കീക്കൊഴൂർ - കോഴഞ്ചേരി റോഡിൽ പുതമണ്ണിൽ പെരുന്തോടിനു കുറുകെയുള്ള പഴയപാലം തകർന്നതിനെത്തുടർന്നാണ് പുതിയ പാലം നിർമിക്കുന്നതിന് നടപടി സ്വീകരിച്ചത്.