ഓണം പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും
1452648
Thursday, September 12, 2024 3:08 AM IST
ശബരിമല: ഓണക്കാല പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും.
കന്നിമാസ പൂജകള്‍കൂടി ഉള്ളതിനാല്‍ ഭക്തര്‍ക്ക് തുടര്‍ച്ചയായ ഒന്‍പത് ദിവസം ദർശനത്തിന് അവസരമുണ്ടാകും. കന്നിമാസ പൂജകള്‍ക്ക് ശേഷം 21-നാണ് നട അടയ്ക്കുക.
ഓണത്തോടനുബന്ധിച്ച് ഉത്രാടം നാളില്‍ മേല്‍ശാന്തിയുടെയും തിരുവോണത്തിന് ദേവസ്വം ജീവനക്കാരുടെയും അവിട്ടം നാളില്‍ പോലീസിന്റെയും വകയായി സന്നിധാനത്ത് ഓണ സദ്യയുണ്ടാകും.