പോക്സോ കേസിൽ പ്രതിക്ക് 35 വര്‍ഷം തടവും പിഴയും
1452649
Thursday, September 12, 2024 3:08 AM IST
ചേര്‍ത്തല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വശീകരിച്ചു ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ 25കാരന് 35 വര്‍ഷം തടവും രണ്ടരലക്ഷം പിഴയും വിധിച്ച് കോടതി ഉത്തരവ്. പട്ടണക്കാട് പഞ്ചായത്ത് ഒന്നാം വാര്‍ഡ് അന്ധകാരനഴി തട്ടാശേരി റയോണ്‍ ആന്റണി (25) യെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.
സമാനമായ രീതിയില്‍ ഒന്നിലേറെ കേസുകളില്‍ പ്രതിയായിരുന്നു ഇയാളെന്നു പോലീസ് പറഞ്ഞു. 2022 ഫെബ്രുവരിയില്‍ പട്ടണക്കാട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.