മാലിന്യമുക്ത നവകേരളം നിർവഹണ സമിതിയോഗം
1452103
Tuesday, September 10, 2024 3:11 AM IST
മല്ലപ്പള്ളി: കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ മാലിന്യമുക്ത നവകേരളം കാന്പെയ്നുമായി ബന്ധപ്പെട്ട പഞ്ചായത്തുതല നിർവഹണ സമിതി കുളത്തൂർ ഗവൺമെന്റ് എൽപി സ്കൂളിൽ നടന്നു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.ആർ. കരുണാകരൻ അധ്യക്ഷത വഹിച്ചു.
ശുചിത്വ പ്രതിജ്ഞയോടെ ആരംഭിച്ച യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബിഡിഒ ജി. കണ്ണൻ വിഷയാവതരണം നടത്തി.
കോട്ടാങ്ങൽ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് വി. പിള്ള മാലിന്യ നിർമാർജനവും രോഗങ്ങളും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ദാമോദരൻ, ഭരണസമിതി അംഗങ്ങളായ കെ.പി. അഞ്ജലി, അമ്മിണി രാജപ്പൻ, അഖിൽ എസ്. നായർ, ജസീല സിറാജ് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ആർ. വിനയൻ എന്നിവർ പ്രസംഗിച്ചു.