തി​രു​വ​ല്ല: ബ​ഥ​നി മി​ശി​ഹാ​നു​ക​ര​ണ സ​ന്ന്യാ​സി​നീ സ​മൂ​ഹ​ത്തിന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു മു​ന്നോ​ടി​യാ​യി, സ​മൂ​ഹ​സ്ഥാ​പ​ക​ൻ ധ​ന്യ​ൻ മാ​ർ ഈ​വാ​നി​യോ​സ് അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന തി​രു​വ​ന​ന്ത​പു​രം, പ​ട്ടം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ​നി​ന്നും ബ​ഥ​നി​യു​ടെ ഈ​റ്റി​ല്ല​മാ​യ തി​രു​വ​ല്ല തി​രു​മൂ​ല​പു​രം പ്രൊ​വി​ൻ​ഷ​ൽ മ​ന്ദി​ര​ത്തി​ലേ​ക്ക് ദീ​പ​ശി​ഖാ പ്ര​യാ​ണം ന​ട​ത്തി.

ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ ആ​ശീ​ർ​വ​ദി​ച്ചു ന​ൽ​കി​യ ദീ​പ​ശി​ഖ ബ​ഥ​നി സ​ന്യാ​സി​നി സ​മൂ​ഹം സു​പ്പീ​രി​യ​ർ ജ​ന​റ​ൽ റ​വ. ഡോ. ​മ​ദ​ർ ആ​ർ​ദ്ര ഏ​റ്റു​വാ​ങ്ങി.

നാ​ലാ​ഞ്ചി​റ ബ​ഥ​നി പ്രൊ​വി​ൻ​ഷ​ൽ ആ​ശ്ര​മം, സെ​ന്‍റ് ജോ​ൺ​സ് മ​ല​ങ്ക​ര മെ​ഡി​ക്ക​ൽ വി​ല്ലേ​ജ്, പി​ര​പ്പ​ൻ​കോ​ട്, സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി, ആ​യൂ​ർ, സെ​ന്‍റ് മേ​രീ​സ് ബ​ഥ​നി സെ​ൻ​ട്ര​ൽ സ്‌​കൂ​ൾ, വാ​ള​കം, സെന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി ചെ​ങ്ങ​ന്നൂ​ർ, സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി തി​രു​മൂ​ല​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്കു​ ശേ​ഷം വൈ​കു​ന്നേ​രം തി​രു​മൂ​ല​പു​ര​ത്തെ​ത്തി.

ബ​ഥ​നി​യു​ടെ ആ​ദ്യ​മ​ന്ദി​ര​മാ​യ തി​രു​മൂ​ല​പു​രം ബ​ഥ​നി പ്രൊ​വി​ൻ​ഷ​ൽ ഹൗ​സി​ൽ എ​ത്തി​ച്ചേ​ർ​ന്ന ദീ​പ​ശി​ഖ തി​രു​വ​ല്ല പ്രൊ​വി​ൻ​ഷ​ൽ സു​പ്പി​രീ​യ​ർ മ​ദ​ർ ജോ​ബ്സി ഏ​റ്റു​വാ​ങ്ങി. ശ​താ​ബ്ദി ഉ​ദ്ഘാ​ട​നം 18നു ​ന​ട​ക്കും.