ഗണേശോത്സവം
1452109
Tuesday, September 10, 2024 3:11 AM IST
അടൂർ: മറാത്താ വെൽഫയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഗണേശോത്സവം 2024 ആരംഭിച്ചു. 15 വരെയാണ് ഗണേശോത്സവം. ഗണേശവിഗ്രഹ പ്രതിഷ്ഠ, വിവിധ കലാപരിപാടികൾ, വിശേഷാൽ ഗണപതി പൂജ, മഹാശോഭായാത്ര, ഗണേശവിഗ്രഹ നിമജ്ജനം തുടങ്ങിയവയാണ് പരിപാടികൾ.
15ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഗജവീര അകമ്പടിയോടെ ശോഭായാത്ര പന്തളം ശ്രീധർമശാസ്താ ഷേത്രത്തിലേക്ക് നടത്തും. രക്ഷാധികാരി മോഹൻ സേട്ട്, പ്രസിഡന്റ് പ്രശാന്ത് പാട്ടിൽ, വൈസ് പ്രസിഡന്റ് നിഖിൽ പാട്ടിൽ, സെക്രട്ടറി റോയി പാട്ടിൽ, ഉത്തമൻ സേട്ട്, സൂരജ്, ചേത്തൻ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകും.