മന്ത്രി കേളു വി. കോട്ടയം കൈതക്കര കോളനി സന്ദർശിച്ചു
1452107
Tuesday, September 10, 2024 3:11 AM IST
കോന്നി: പട്ടികജാതി, വർഗ ക്ഷേമ മന്ത്രി ഒ.ആർ. കേളു വി. കോട്ടയം കൈതക്കര പട്ടികവർഗ കോളനി സന്ദർശിച്ചു. കെ.യു. ജനീഷ് കുമാർ എംഎൽഎ, ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപയുടെ വികസന പ്രവൃത്തികൾ കൈതക്കരയിൽ അനുവദിച്ചിരുന്നു. കൈതക്കരയിൽ എത്തിയ മന്ത്രി നിർമാണം പൂർത്തീകരിച്ച വീടുകൾ സന്ദർശിക്കുകയും നാട്ടുകാരുടെ പരാതികൾ സ്വീകരിക്കുകയും ചെയ്തു. കൈതക്കരയിൽ സാംസ്കാരിക മന്ദിരം നിർമിക്കണമെന്നും പൊതുകിണർ നവീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
മന്ത്രിയോടൊപ്പം കെ.യു. ജനീഷ് കുമാർ എംഎൽഎ, ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. നവനീത്, വൈസ് പ്രസിഡന്റ് മിനി റെജി, ജില്ലാ പട്ടികവർഗ വികസന ഓഫീസർ നജീം, ഗ്രാമപഞ്ചായത്തംഗം നിഷ മനോജ്, കൈതക്കര ഊര് മൂപ്പത്തി സന്ധ്യ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.