ശന്പളം തടഞ്ഞുവച്ചു : എൻജിഒ സംഘ് പ്രതിഷേധം
1452393
Wednesday, September 11, 2024 3:11 AM IST
മല്ലപ്പള്ളി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ സംഭാവന നൽകാത്തപ ട്ടിക ജാതി വികസനവകുപ്പിലെ ജീവനക്കാരിയുടെ ശമ്പളം തടഞ്ഞുവച്ചു. സാലറി ചലഞ്ചിൽ പങ്കെടുത്തില്ലെങ്കിൽ വിസമ്മതപത്രം എഴുതി നൽകണമെന്ന ഓഫീസ് മേധാവിയുടെ നിർബന്ധത്തിന് വഴങ്ങാത്തതിന്റെ പേരിലാണ് ജീവനക്കാരിയുടെ ശമ്പളം തടഞ്ഞുവച്ചത്.
സാലറി ചലഞ്ചിൽ പങ്കെടുക്കുന്നവർ മാത്രം സമ്മതപത്രം നൽകിയാൽ മതിയെന്ന സർക്കാർ ഉത്തരവിന് വിരുദ്ധമായിട്ടാണ് ഓഫീസ് മേധാവി പ്രവർത്തിച്ചതെന്ന് എൻജിഒ സംഘ് കുറ്റപ്പെടുത്തി.
സംസ്ഥാന സമിതി അംഗം ജി. അനീഷ് സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ. ജി. ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം. രാജേഷ്, ജില്ലാ ഭാരവാഹികളായ പി. ആർ. രമേശ്, പ്രദീപ് ബി. പിള്ള, ആർ. കൃഷ്ണവർമ, ബ്രാഞ്ച് ഭാരവാഹികളായ വിനീത് ഗോപാൽ, എസ്. ഷാജി എന്നിവർ പ്രസംഗിച്ചു.