മുഖ്യമന്ത്രി വിധ്വംസകരുടെ സംരക്ഷകൻ: സതീഷ് കൊച്ചുപറമ്പിൽ
1452383
Wednesday, September 11, 2024 3:08 AM IST
പത്തനംതിട്ട: കൊലപാതകം, സ്വർണക്കടത്ത്, മയക്കുമരുന്ന്, ക്വട്ടേഷൻ പ്രവർത്തനങ്ങൾ തുടങ്ങിയ വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്നവരുടെ സംരക്ഷകനായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ സമരത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടത്തിയ പന്തം കൊളുത്തി പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി വൈസ് പ്രസിഡന്റ് എ.സുരേഷ്മാർ അധ്യക്ഷത വഹിച്ചു. മുൻ ഡിസിസി പ്രസിഡന്റ് പി.മോഹൻരാജ്, കെപിസിസി നിർവാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, ഡിസിസി ഭാരവാഹികളായ അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, കെ.ജാസിം കുട്ടി,
സുനിൽ എസ്. ലാൽ, റോഷൻ നായർ, ജി.രഘുനാഥ്, സിന്ധു അനിൽ, എലിസബത്ത് അബു, മണ്ഡലം പ്രസിഡന്റുമാരായ റെനീസ് മുഹമ്മദ്, നാസർ തോണ്ടമണ്ണിൽ, വിൽസൺ തുണ്ടിയത്ത്, ദിലീപ്കുമാർ പൊതിപ്പാട്, സജി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.