കാപ്പാ കേസ് പ്രതി ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്റ്
1452656
Thursday, September 12, 2024 3:19 AM IST
പത്തനംതിട്ട: സിപിഎമ്മില്‍ ചേര്‍ന്ന വിവാദ കാപ്പാ കേസ് പ്രതിയെ ഡിവൈഎഫ്ഐ ഭാരവാഹിയാക്കി. രണ്ടുമാസം മുന്‍പ് സിപിഎമ്മില്‍ ചേര്‍ന്ന ഇഡ്ഢലി എന്ന ശരണ്‍ ചന്ദ്രനെയാണ് ഡിവൈഎഫ്ഐ മലയാലപ്പുഴ മേഖലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. ഇന്നലെ ചേര്‍ന്ന പ്രത്യേക കണ്‍വന്‍ഷനിലാണ് തീരുമാനം.
കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ തലയ്ക്ക് ബിയര്‍ കുപ്പികൊണ്ട് അടിച്ച സംഭവത്തില്‍ ഇതേ ശരണിനെതിരേ പോലീസ് കേസെടുത്തിരുന്നു. ശരണിന്റെ ജന്മദിനം നടുറോഡിൽ ആഘോഷിച്ച് കാപ്പ എന്നെഴുതിയ കേക്ക് മുറിച്ച സംഭവവും വിവാദമായതാണ്.
ബിജെപി അനുഭാവിയായിരുന്ന ശരൺ ചന്ദ്രനെയും സംഘത്തെയും കുന്പഴയിലാണ് രണ്ടുമാസം മുന്‍പ് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, മന്ത്രി വീണാ ജോർജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സിപിഎമ്മിലേക്കു സ്വീകരിച്ചത്. കേസുകളില്‍നിന്ന് രക്ഷിക്കാം എന്ന വാഗ്ദാനം നല്‍കിയാണ് സിപിഎമ്മിലേക്ക് എത്തിച്ചതെന്നു പറയുന്നു.