മാക്ഫാസ്റ്റിൽ ബിരുദദാന ചടങ്ങ്
1452646
Thursday, September 12, 2024 3:08 AM IST
തിരുവല്ല: മാർ അത്തനേഷ്യസ് കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിലെ (മാക്ഫാസ്റ്റ്) ബിരുദദാന ചടങ്ങ് (ദക്ഷിണ 2024) തിരുമൂലപുരം എംഡിഎം ജൂബിലി ഹാളിൽ നടന്നു. 2021 - 23, 2022 - 24 ബാച്ചുകളിലെ എംബിഎ, എംസിഎ, എംഎസ്സി ബയോസയൻസസ് വിഭാഗത്തിലെ 618 വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് നടന്നു.
സര്‍വകലാശാല പരീക്ഷകളില്‍ റാങ്ക് കരസ്ഥമാക്കിയ അമ്പതോളം വിദ്യാര്‍ഥികള്‍ക്ക് മെഡല്‍ നല്കി ആദരിച്ചു. തിരുവല്ല ആര്‍ച്ച് ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമി മുഖ്യാതിഥിയായിരുന്നു.
കോളജ് ഡയറക്ടര്‍ ഫാ. ഡോ. ചെറിയാന് ജെ. കോട്ടയില്‍, പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് കെ. ചെറിയാന്, റിസര്‍ച്ച് ഡയറക്ടര്‍ റവ. ഡോ. മാത്യു മഴവഞ്ചേരില്‍ എന്നിവര്‍ പ്രസംഗിച്ചു.