യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, September 11, 2024 3:08 AM IST
റാ​ന്നി: സ്കൂ​ൾ​വി​ട്ടു വീ​ട്ടി​ലേ​ക്കു പോ​യ ബാ​ലി​ക​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ റാ​ന്നി പോ​ലീ​സ് പി​ടി​കൂ​ടി. റാ​ന്നി പ​ഴ​വ​ങ്ങാ​ടി ക​രി​കു​ളം ഉ​രു​ളേ​ൽ വേ​ങ്ങ​ത്ത​ടം വേ​ങ്ങ​ത്ത​ട​ത്തി​ൽ വീ​ട്ടി​ൽ വി. ​എ. മ​നോ​ജാ​ണ് (39) അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് വേ​ങ്ങ​ത്ത​ട​ത്തു​വ​ച്ചാ​ണ് സം​ഭ​വം. സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​യ കു​ട്ടി​യെ ഇ​യാ​ൾ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. ഭ​യ​ന്ന കു​ട്ടി വേ​ഗം ന​ട​ന്ന​പ്പോ​ൾ വീ​ണ്ടും വി​ളി​ക്കു​ക​യും, അ​ശ്ലീ​ലം ക​ല​ർ​ന്ന വാ​ക്പ്ര​യോ​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു.

ഏ​താ​ണ്ട് 300 മീ​റ്റ​റോ​ളം കു​ട്ടി​യെ പി​ന്തു​ട​ർ​ന്ന് ഇ​യാ​ൾ മോ​ശ​മാ​യ അ​ശ്ലീ​ല​വാ​ക്കു​ക​ൾ ആ​വ​ർ​ത്തി​ച്ചു. മാ​ന​സി​ക സ​മ്മ​ർ​ദത്തി​ലാ​യ പെ​ൺ​കു​ട്ടി വീ​ട്ടി​ലെ​ത്തി വി​വ​രം അ​റി​യി​ച്ച​തി​നേ​തു​ട​ർ​ന്ന്, അ​മ്മ കു​ട്ടി​യേ​യും കൂ​ട്ടി രാ​ത്രി 11ന് ​റാ​ന്നി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി വി​വ​രം പ​റ​ഞ്ഞു.


തു​ട​ർ​ന്ന് ശി​ശു സൗ​ഹൃ​ദ ഇ​ട​ത്തി​ൽ​വ​ച്ച് കു​ട്ടി​യു​ടെ മൊ​ഴി വ​നി​താ പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി, കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക്കു കൗ​ൺ​സലിം​ഗ് ല​ഭ്യ​മാ​ക്കു​ന്ന​തി​നു റാ​ന്നി പോ​ലീ​സ് ശി​ശു ക്ഷേ​മ​സ​മി​തി​ക്കു റി​പ്പോ​ർ​ട്ട്‌ ന​ൽ​കി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.