കിളിവയലിൽ ഹോട്ടലിനു തീ പിടിച്ചു
1452381
Wednesday, September 11, 2024 2:54 AM IST
അടൂർ: കിളിവയലിൽ ഹോട്ടലിൽ തീപിടിത്തം. തലശേരി മജ്ലിസ് ഹോട്ടലിനോടു ചേർന്നുള്ള ഷെഡിൽ സൂക്ഷിച്ചിരുന്ന വിറകിനും അൽഫഹം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചാർകോൾ, മറ്റു പാഴ് വസ്തുക്കൾക്കുമാണ് തീ പിടിച്ചത്.
പുലർച്ചെ അഞ്ചോടെ റോഡിലൂടെ പോയ വഴിയാത്രക്കാർ സംഭവം കണ്ട് അഗ്നിശമന സേനയെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ സേന വെള്ളം ഒഴിച്ച് തീ പൂർണമായി അണച്ചു. മുറിയിലെ മെയിൻ സ്വിച്ചിൽനിന്നും തീ പടർന്നു പിടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അജിഖാൻ യൂസുഫിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രഞ്ജിത്, ശ്രീജിത്ത്, ഷൈൻ കുമാർ, സുജിത്, അജീഷ്, സജാദ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.