എൻജിഒ അസോസിയേഷൻ സംസ്ഥാന സമ്മേളനം; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
1452382
Wednesday, September 11, 2024 2:54 AM IST
അടൂർ: 25, 26 തിയതികളിൽ അടൂരിൽ നടക്കുന്ന എൻജിഒ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൻ്റെ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിർവഹിച്ചു. അടൂർ സാൽവേഷൻ ആർമി ബിൽഡിംഗ്സിലാണ് സ്വാഗതസംഘം ഓഫീസ് പ്രവർത്തിക്കുന്നത്.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു മുഖ്യപ്രഭാഷണം നടത്തി. തോപ്പിൽ ഗോപകുമാർ, പഴകുളം ശിവദാസൻ, എം. ജി. കണ്ണൻ, ഏഴംകുളം അജു, ബിജു വർഗീസ്,
ബിജിലി ജോസഫ്, എ. പി. സുനിൽ, രഞ്ജു കെ. മാത്യു , ബി. പ്രദീപ് കുമാർ, അജിൻ ഐപ് ജോർജ്, പി. എസ്. വിനോദ്കുമാർ, എം. വി. തുളസീരാധ , ഷിബു മണ്ണടി, ജി. ജയകുമാർ, ബിജു ശാമുവേൽ, ബി. പ്രശാന്ത്കുമാർ, സുരേഷ് കുഴുവേലിൽ, എം. എ. ജോൺ, കോശി മാണി എന്നിവർ പ്രസംഗിച്ചു.