കോഴഞ്ചേരി യുപി സ്കൂളിൽ പച്ചക്കറി, പൂകൃഷി വിളവെടുപ്പ്
1452378
Wednesday, September 11, 2024 2:54 AM IST
കോഴഞ്ചേരി: കൃഷിഭവന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ കോഴഞ്ചേരി ഗവൺമെന്റ് യുപി സ്കൂളില്‍ ആരംഭിച്ച ഓണത്തിന് ഒരു മുറം പച്ചക്കറി, ഒരു കുടം പൂവ് പദ്ധതിയുടെ വിളവെടുപ്പ് നടന്നു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍ സ്കൂള്‍ പ്രഥമാധ്യാപകന് ഗീവറുഗീസ് ഉമ്മന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുരേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ബിജോ പി. മാത്യു, സോണി കൊച്ചുതുണ്ടിയില്‍,
സുമിത ഉദയകുമാര്‍, വാര്‍ഡ് മെംബര്‍ ബിജിലി പി. ഈശോ, ഗീതു മുരളി, സുനിത ഫിലിപ്പ്, ടി.ടി. വാസു, രമേശ് കുമാര്‍, കൃഷി ഓഫീസര്‍ രമേശ് കുമാര്‍, സ്കൂള്‍ പിടിഎ പ്രസിഡന്റ് സ്മിത എന്നിവര്‍ പ്രസംഗിച്ചു.
നിറയെ പൂത്തുനില്ക്കുന്ന ചെണ്ടുമല്ലിയും വെണ്ട, ചീര, പച്ചമുളക് എന്നിവ ഉള്‍പ്പെട്ട പച്ചക്കറിത്തോട്ടവും നയന മനോഹരമായ കാഴ്ചയാണ് സ്കൂൾ വളപ്പിൽ ഒരുക്കിയിരിക്കുന്നത്.