പരമാവധി പരാതികൾ തീർപ്പാക്കുക ലക്ഷ്യം: മന്ത്രി എം.ബി. രാജേഷ്
1452376
Wednesday, September 11, 2024 2:54 AM IST
പത്തനംതിട്ട: പൊതുജനങ്ങളുടെ സങ്കീർണമായ പ്രശ്നങ്ങൾ ചട്ടങ്ങളും നിയമങ്ങളും പാലിച്ച് പരമാവധി തീർപ്പാക്കുകയാണ് അദാലത്തുകളുടെ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. പത്തനംതിട്ട പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാതല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പത്തനംതിട്ടയടക്കം 13 ജില്ലകളിലായി നടന്ന 16 അദാലത്തുകളിലൂടെ പതിനായിരകണക്കിന് പരാതികൾക്കാണ് പരിഹാരം കണ്ടത്. വയനാട് ജില്ലയിൽ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അദാലത്ത് പിന്നീടു നടക്കും.
കെ. യു. ജനീഷ് കുമാർ എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയായിരുന്നു. പ്രമോദ് നാരായൺ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവു,
അർബൻ ഡയറക്ടർ സൂരജ് ഷാജി, ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ. രശ്മിമോൾ തുടങ്ങിയവർ പ്രസംഗിച്ചു.