തദ്ദേശ അദാലത്ത് ഇന്ന്; ഓൺലൈനായി ലഭിച്ചത് 819 അപേക്ഷകൾ
1452105
Tuesday, September 10, 2024 3:11 AM IST
പത്തനംതിട്ട: തീർപ്പാകാത്ത വിവിധ ആവലാതികളുടെ തത്സമയപരിഹാരവുമായി ജില്ലാതല തദ്ദേശ അദാലത്ത് ഇന്ന് രാവിലെ 8.30 മുതല്‍ പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍. ഓണ്‍ലൈനായി സ്വീകരിച്ചവ ഉള്‍പ്പടെയുള്ള പരാതികള്‍ക്ക് പരിഹാരം കാണുന്നതിനാണ് മന്ത്രിസഭയുടെ വാര്‍ഷികത്തിന്റെ ഭാഗമായ പരിപാടി.
രാവിലെ 9.30ന് മന്ത്രി എം.ബി. രാജേഷ് അദാലത്ത് ഉദ്ഘാടനം നിര്‍വഹിക്കും. ബില്‍ഡിംഗ് പെര്‍മിറ്റ്-കംപ്ലീഷന്‍-ക്രമവത്കരണം, വ്യാപാര-വാണിജ്യ-വ്യവസായ-സേവന ലൈസന്‍സുകള്‍, സിവില്‍ രജിസ്ട്രേഷന്, നികുതികള്‍, ഗുണഭോക്തൃ പദ്ധതികള്‍, പദ്ധതി നിര്‍വഹണം, സാമൂഹ്യസുരക്ഷാ പെന്‍ഷനുകൾ, മാലിന്യസംസ്കരണം, പൊതുസൗകര്യങ്ങളും സുരക്ഷയും, ആസ്തി മാനേജ്മെന്റ്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെ കാര്യക്ഷമത തുടങ്ങിയവയിലെ പരാതികളാണ് പരിഗണിക്കുന്നത്.
ഓണ്‍ലൈനായി 819 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. പുതിയവ രാവിലെ 8.30 മുതല്‍ സ്വീകരിക്കും. ലൈഫ്, അതിദാരിദ്ര്യം എന്നിവയിലുള്ള പുതിയ പരാതികള്‍ക്ക് അവസരമില്ല. അദാലത്തില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ക്ക് പ്രധാന ഗ്രൗണ്ടിലേക്കുള്ള ഗേറ്റ് വഴി ഇന്ഡോര്സ്റ്റേഡിയത്തിന് സമീപമുള്ള മെയിന്‍ ഹാളിലെ റിസപ്ഷന് കൗണ്ടറില്‍നിന്ന് ടോക്കണുകള്‍ വാങ്ങി പ്രവേശിക്കാം.
ഓണ്‍ലൈന്‍ പരാതി നല്‍കിയവര്‍ക്ക് വോളന്റിയേഴ്സ് മുഖാന്തിരം അദാലത്ത് സമിതികളുടെ മുന്നിലെത്താം. അവിടെ പരിഹാരമാകാത്തവ മന്ത്രിക്ക് മുന്നിലേക്കെത്തിക്കാനും സംവിധാനമുണ്ട്.
സമ്മേളനത്തില്‍ കെ.യു. ജനീഷ് കുമാര്‍ എംഎൽഎ അധ്യക്ഷത വഹിക്കും. മന്ത്രി വീണാ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ മുഖ്യാതിഥികളും ആന്റോ ആന്റണി എംപി, എംഎൽഎമാരായ മാത്യു ടി. തോമസ്, പ്രമോദ് നാരായൺ എന്നിവർ വിശിഷ്ടാതിഥികളുമാകും.