മല്ലപ്പള്ളി: ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ അസഭ്യ വർഷം കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടന്റെ അസഭ്യവർഷത്തിന്റെ ശബ്ദരേഖയാണ് പുറത്തായത്.
കുന്നന്താനം ബ്ലോക്ക് ജനറൽ സെക്രട്ടറി ഷാജി കുന്നന്താനത്തെയാണ് അഖിൽ അസഭ്യം പറയുന്നത്. ഇത് സംബന്ധിച്ച് കെപിസിസിക്കും ഡിസിസി പ്രസിഡന്റിനു പരാതി നൽകിയാതി ഷാജി അറിയിച്ചു.