ഇരവിപേരൂരിൽ റോഡിന്റെ ശോച്യാവസ്ഥ; എക്സിക്യൂട്ടീവ് എൻജിനിയർ ഓഫീസ് പടിക്കൽ ധർണ
1452658
Thursday, September 12, 2024 3:19 AM IST
തിരുവല്ല: ഇരവിപേരൂർ ജംഗ്ഷനിൽ ടികെ റോഡ് പൊട്ടിപ്പൊളിഞ്ഞുണ്ടായ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ഇരവിപേരൂർ മണ്ഡലം കമ്മിറ്റി പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനിയറുടെ കാര്യാലയത്തിനു മുന്പിൽ ധർണ നടത്തി.
കേരള കോൺഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതി അംഗം റോയി ചാണ്ടപ്പിള്ള ധർണ ഉദ്ഘാടനം ചെയ്തു. ഇരവിപേരൂർ മണ്ഡലം പ്രസിഡന്റ് എബി പ്രയാറ്റ്മണ്ണിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ എൽസ തോമസ്,
ജില്ലാ സെക്രട്ടറി സാബു കുന്നുംപുറത്ത്, യൂത്ത് ഫ്രണ്ട് ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് പ്രേം സാഗർ, യൂത്ത് ഫ്രണ്ട് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജി തോമസ്, പി.സി. ആൻഡ്രൂസ്, ബിജു തേക്കാനശേരി, അനീഷ് വി. ചെറിയാൻ എന്നിവർ പ്രസംഗിച്ചു.