ബഥനി ശാന്തിഭവനിൽ ഓണം ആഘോഷിച്ചു
1452657
Thursday, September 12, 2024 3:19 AM IST
പുറമറ്റം: മുണ്ടമല റസിഡന്റ്സ് അസോസിയേഷൻ കല്ലൂപ്പാറ കടമാൻകുളം ബനഡിക്ട് മാർ ഗ്രീഗോറിയോസ് സ്മാരക ബഥനി ശാന്തിഭവനിൽ ഓണാഘോഷം നടത്തി.
തിരുവല്ല ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് രമ വി. നായർ അധ്യക്ഷത വഹിച്ചു. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, ഫാ. ഡോ. ഇഗ്നേഷ്യസ് തങ്ങളത്തിൽ,
അസോസിയേഷൻ സെക്രട്ടറി ജെയ്സ് കോഴിമണ്ണിൽ, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മേഴ്സിലിറ്റ്, സ്കറിയ ചിറയിൽ, കെ.എൽ. രാധാമണി എന്നിവർ പ്രസംഗിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.