കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ മ​ദ്യം ക​ട​ത്തി: ര​ണ്ടു ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി
Friday, August 23, 2024 3:03 AM IST
പൊ​ൻ​കു​ന്നം: കെ​എ​സ്ആ​ർ​ടി​സി പൊ​ൻ​കു​ന്നം ഡി​പ്പോ​യു​ടെ മ​ണ​ക്ക​ട​വ് ഫാ​സ്റ്റ് ബ​സി​ൽ അ​ഞ്ചു കു​പ്പി വി​ദേ​ശ​മ​ദ്യം ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി. പൊ​ൻ​കു​ന്നം ഡി​പ്പോ​യി​ലെ താ​ത്കാ​ലി​ക വി​ഭാ​ഗം ക​ണ്ട​ക്ട​റാ​യ ഇ​ട​ക്കു​ന്നം സ്വ​ദേ​ശി ഫൈ​സ​ലി​നെ ജോ​ലി​യി​ൽനി​ന്നു പി​രി​ച്ചു​വി​ടു​ക​യും ഡ്രൈ​വ​ർ വി.​ജി. ര​ഘു​നാ​ഥ​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തു.

ഈ ​മാ​സം 10ന് ​കെ​എ​സ്ആ​ർ​ടി​സി വി​ജി​ല​ൻ​സ് സ്‌​ക്വാ​ഡ് കോ​ഴി​ക്കോ​ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 750 മി​ല്ലി​ലി​റ്റ​ർ വീ​ത​മു​ള്ള അ​ഞ്ചു​കു​പ്പി വി​ദേ​ശ​മ​ദ്യം ക​ണ്ട​ക്ട​റു​ടെ സീ​റ്റി​ന​ടി​യി​ലെ ബോ​ക്‌​സി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്ത​ത്. ഇ​വ എ​ക്‌​സൈ​സി​നു കൈ​മാ​റി.


ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ ജീ​വ​ന​ക്കാ​ര​നാ​യ ഫൈ​സ​ൽ അ​ന്ന് ക​ണ്ട​ക്ട​ർ ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്നു. കെ​എ​സ്ആ​ർ​ടി​സി വി​ജി​ല​ൻ​സ് വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എ. ​ഷാ​ജി​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.