സ്റ്റീ​ൽ ഡെ​സ്ക്കു​ക​ൾ മോ​ഷ്ടി​ച്ചു ക​ട​ത്തി​യ സം​ഘം പി​ടി​യി​ൽ
Friday, August 23, 2024 3:03 AM IST
പ​ത്ത​നം​തി​ട്ട: വീ​ടി​ന്‍റെ സി​റ്റൗ​ട്ടി​ൽ​നി​ന്നും ര​ണ്ടു സ്റ്റീ​ൽ ഡെ​സ്ക്കു​ക​ൾ മോ​ഷ്ടി​ച്ചു ക​ട​ത്തി​യ കേ​സി​ൽ ര​ണ്ടു പേ​ർ പി​ടി​യി​ൽ. പ​രി​യാ​രം ഇ​ല​ന്തൂ​ർ നെ​ല്ലി​ക്കാ​ല ശ്രീ​ജി​ത്ത്‌ ഭ​വ​നി​ൽ സു​ജി​ത് സേ​ന​ൻ (31), പ​രി​യാ​രം ഇ​ല​ന്തൂ​ർ നെ​ല്ലി​ക്കാ​ല തു​മ്പ​മ​ൻ​ത​റ മാ​യ​ക്കോ​ട്ടു​വീ​ട്ടി​ൽ എം.​പി. സു​നി​ൽ (51) എ​ന്നി​വ​രെ​യാ​ണ് ആ​റ​ന്മു​ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

നെ​ല്ലി​ക്കാ​ല വൈ​ഷ്ണ​വം മ​ഞ്ജു വി​നോ​ദി​ന്‍റെ വീ​ട്ടി​ൽ​നി​ന്നും 18നു ​രാ​വി​ലെ​യാ​ണ് ഒ​ന്നാം പ്ര​തി സു​ജി​ത് സ്റ്റീ​ൽ ഡെ​സ്ക്കു​ക​ൾ മോ​ഷ്ടി​ച്ച് ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്തി​യ​ത്.