കാ​രു​ണ്യ​യാ​ത്ര​യു​മാ​യി സ്വ​കാ​ര്യബ​സു​ക​ൾ
Friday, August 23, 2024 3:03 AM IST
പ​ത്ത​നം​തി​ട്ട: വ​യ​നാ​ടി​ന് ഒ​രു കൈ​ത്താ​ങ്ങ് എ​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ജി​ല്ലാ പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​രു​ണ്യയാ​ത്ര ന​ട​ത്തി. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി വേ​ണാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​രു​ണ്യയാ​ത്ര​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും ഫ്ലാ​ഗ് ഓ​ഫ് ക​ർ​മ​വും പ​ത്ത​നം​തി​ട്ട ആ​ർ​ടി​ഒ എ​ച്ച്. അ​ൻ​സാ​രി നി​ർ​വ​ഹി​ച്ചു. പ​ത്ത​നം​തി​ട്ട എ​എം​വി​ഐ എ​സ്. ഷെ​മീം, അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് കൃ​ഷ്ണ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എ​സ്. ഷി​ബു, സു​നി​ൽ ആ​വേ മ​രി​യാ, പി.​ആ​ർ.​ രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, എ​സ്. ഷി​ജു, ഷാ​ൻ ചേ​ത്ത​യ്ക്ക​പ്പ​റ​മ്പി​ൽ, ടി.​എ. സ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


ജി​ല്ല​യി​ലെ 282 ബ​സു​ക​ളാ​ണ് കാ​രു​ണ്യയാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ബ​സു​ക​ളി​ലെ യാ​ത്ര​ക്കാ​രി​ൽനി​ന്നും ടി​ക്ക​റ്റ് ചാ​ർ​ജ് ഒ​ഴി​വാ​ക്കി കാ​രു​ണ്യ​ഫ​ണ്ട് സ​മാ​ഹ​രി​ക്കു​ക​യാ​യി​രു​ന്നു. ജി​ല്ലാ സെ​ക്ര​ട്ട​റി ലാ​ലു മാ​ത്യു സ്വാ​ഗ​ത​വും ജോ​ൺ മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു.