വ​യ​നാ​ട്ടി​ലെ സ​ഹ​പാ​ഠി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി ക​ല്ലി​ശേ​രി സെ​ന്‍റ് മേ​രീ​സ് ഇ​എം​യു​പി സ്കൂ​ൾ
Friday, August 23, 2024 3:03 AM IST
ചെ​ങ്ങ​ന്നൂ​ർ: ഹൃ​ദ​യ​ങ്ങ​ൾ​കൊ​ണ്ട് കൂ​ട്ടു​കാ​രാ​യ വ​യ​നാ​ട്ടി​ലെ സ​ഹ​പാ​ഠി​ക​ൾ​ക്കു കൈ​ത്താ​ങ്ങാ​യി ക​ല്ലി​ശേ​രി സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. 400 ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ ചെ​റു​സ​മ്പാ​ദ്യ​ത്തി​ൽ​നി​ന്നും ഒ​രു ല​ക്ഷം രൂ​പ​യാ​ണ് വ​യ​നാ​ട്ടി​ലെ സ​ഹ​പാ​ഠി​ക​ൾ​ക്കാ​യി സ്വ​രൂ​പി​ച്ച​ത്.

വി​ദ്യാ​ർ‌​ഥി​ൾ സ്വ​രൂ​പി​ച്ച ഒ​രു ല​ക്ഷം രൂ​പ സ്കൂ​ൾ ഹെ​ഡ് ബോ​യ് അ​ശ്വ​ൻ രാ​ജും ഹെ​ഡ് ഗേ​ൾ ന​മി​ത ശ്രീ​കു​മാ​റും കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് ഫോ​റ​ത്തി​നു കൈ​മാ​റു​ന്ന​തി​നാ​യി സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​റെ​ന്നി ക​ട്ടേ​ലി​നു കൈ​മാ​റി.


ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ലി​യാ എ​സ്‌​വി​എം, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​കെ. കൊ​ച്ചു​മോ​ൻ, അ​ധ്യാ​പ​ക​നാ​യ അ​ഭി​ലാ​ഷ് അ​നി​യ​ൻ, പി​ടി​എ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.