സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ സി​പി​എം ത​ക​ർ​ക്കു​ന്നു: സ​തീ​ഷ് കൊ​ച്ചുപ​റ​മ്പി​ൽ
Friday, August 23, 2024 3:03 AM IST
വ​ള്ളി​ക്കോ​ട്: സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ സ​ഹ​ക​ര​ണപ്ര​സ്ഥാ​ന​ങ്ങ​ളെ ത​ക​ർ​ക്കു​ന്നു​വെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ. വ​ള്ളി​ക്കോ​ട് മ​ണ്ഡ​ല​ത്തി​ലെ കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​ന​വും ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ ഒ​ത്താ​ശ​യോ​ടെ സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ട​ത്തു​ന്ന ക​ള്ളവോ​ട്ടും അ​ക്ര​മസം​ഭ​വ​ങ്ങ​ളും ബാ​ങ്ക് പി​ടി​ച്ചെ​ടു​ക്ക​ലും സ​ഹ​ക​ര​ണപ്ര​സ്ഥാ​ന​ത്തെ ദോ​ഷ​മാ​യി ബാ​ധി​ക്കു​ന്നു​വെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ചൂ​ണ്ടി​ക്കാ​ട്ടി.


യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ എ. ​ഷം​സു​ദ്ദി​ൻ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജി. ​ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വെ​ട്ടൂ​ർ ജ്യോ​തി പ്ര​സാ​ദ്, എ. ​സു​രേ​ഷ് കു​മാ​ർ, റോ​ബി​ൻ പീ​റ്റ​ർ, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ സ​ജി കൊ​ട്ട​ക്കാ​ട്,

എ​സ്.വി.​ പ്ര​സ​ന്ന​കു​മാ​ർ, എ​ലി​സ​ബ​ത്ത് അ​ബു, ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി, ബ്ലോ​ക്ക്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ജു​മോ​ൻ അ​റ​പ്പു​ര​യി​ൽ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ർ കെ.​ആ​ർ. ​പ്ര​മോ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.