‘മെ​ഡി​ഫെ​സ്റ്റ് 24’ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Friday, August 23, 2024 3:03 AM IST
തി​രു​വ​ല്ല: വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളെ​യും നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ​യും വി​ദ്യാ​ർ​ഥി​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ന​ട​ത്തി​വ​രു​ന്ന "മെ​ഡി​ഫെ​സ്റ്റ് ' മെ​ഡി​ക്ക​ൽ എ​ക്സി​ബി​ഷ​ന്‍റെ മൂ​ന്നാം എ​ഡി​ഷ​ന്‌റെ ലോ​ഗോ പ്ര​കാ​ശ​നം പ്ര​ശ​സ്ത കാ​ൻ​സ​ർ​രോ​ഗ വി​ദ​ഗ്ധ​ൻ ഡോ. ​വി.​പി. ഗം​ഗാ​ധ​ര​ൻ നി​ർ​വ​ഹി​ച്ചു. ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​മ്പ​സ് പ്ര​ദ​ർ​ശ​ന വേ​ദി​യാ​കു​ന്ന ‘മെ​ഡി​ഫെ​സ്റ്റ് - 24’ സെ​പ്റ്റം​ബ​ർ 26 മു​ത​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നു​വ​രെ ന​ട​ക്കും.

സ്കൂ​ൾ- കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ​ക്കും, ശാ​സ്ത്ര​സം​ബ​ന്ധ​മാ​യ അ​റി​വു​ക​ൾ നേ​ടാ​നാ​ഗ്ര​ഹി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ർ​ക്കും വൈ​ദ്യ​ശാ​സ്ത്ര​വും അ​തി​ലെ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളും അ​ടു​ത്ത​റി​യു​ന്ന​തി​ന് വ​ഴി​യൊ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള മെ​ഡി​ക്ക​ൽ എ​ക്സി​ബി​ഷ​ൻ ഒ​രു​ക്കു​ന്ന​ത്.


മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ൻ​പ​ത്തി​നാ​ലോ​ളം വി​ഭാ​ഗ​ങ്ങ​ളു​ടെ സ്റ്റാ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റ്റി​യ​ൻ​പ​തോ​ളം സ്റ്റാ​ളു​ക​ളി​ലാ​യാ​ണ് പ്ര​ദ​ർ​ശ​നം ക്ര​മീ​ക​രി​ക്കു​ന്ന​ത്. മെ​ഡി​ഫെ​സ്റ്റി​ന്‍റെ മു​ൻ എ​ഡീ​ഷ​നി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി അ​ൻ​പ​തി​നാ​യി​ര​ത്തി​ല​ധി​കം സ​ന്ദ​ർ​ശ​ക​രാ​ണ് എ​ത്തി​ച്ചേ​ർ​ന്ന​ത്.

ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് മെ​ഡി​ഫെ​സ്റ്റി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.bcmch.org എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കാെം. ഇ-മെയിൽ: [email protected]. ഫോൺ: 91 81 2954 2223.