പ​ദ്മഭൂ​ഷ​ണ്‍ മാ​ർ ക്രി​സോ​സ്റ്റം ഫൗ​ണ്ടേ​ഷ​ന്‍ തോ​ട്ട​പ്പു​ഴ​ശേ​രി​യെ മാ​തൃ​കാഗ്രാ​മ​മാ​ക്കി ഏ​റ്റെ​ടു​ക്കും
Friday, August 23, 2024 2:53 AM IST
കോ​ഴ​ഞ്ചേ​രി: പ​ദ്മഭൂ​ഷ​ണ്‍ മാ​ര്‍ ക്രി​സോ​സ്റ്റം ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ മാ​തൃ​കാ ഗ്രാ​മ​മാ​യി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെ തു​ട​ക്കം എ​ന്ന നി​ല​യി​ല്‍ എ​ട്ടാം വാ​ർ​ഡി​ൽ പ്ര​ത്യേ​ക സ​ർ​വേ ന​ട​ത്തും. മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത ത​ന്‍റെ അ​വ​സാ​ന കാ​ല​യ​ള​വി​ൽ ക​ഴി​ഞ്ഞ സ്ഥ​ല​മെ​ന്ന നി​ല​യി​ലാ​ണ് എ​ട്ടാം വാ​ർ​ഡി​നു പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

പ​ദ്ധ​തി​യെ സം​ബ​ന്ധി​ച്ച ആ​ലോ​ച​നാ യോ​ഗം മാ​രാ​മ​ണ്‍ പാ​ല​ക്കു​ന്ന​ത്ത് പ്രാ​ർ​ഥ​നാ​ഹാ​ളി​ൽ ഡോ.​ തോ​മ​സ് മാ​ർ തീ​ത്തോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. മ​ഹാ​ത്മ​ാഗാ​ന്ധി യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക്രി​സോ​സ്റ്റം ചെ​യ​ര്‍, തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​മാ​യി ചേ​ര്‍​ന്ന് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി രാ​ജ​ന്‍ വ​ര്‍​ഗീ​സ് പ​റ​ഞ്ഞു.


സ​ര്‍​വേ​യു​ടെ സ്വ​ഭാ​വം, സ​മ​ഗ്ര​ത, ആ​വ​ശ്യ​മാ​യ ചോ​ദ്യാ​വ​ലി എ​ന്നി​വ മ​ഹാ​ത്മ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല റി​സേ​ര്‍​ച്ച് സ്‌​കോ​ള​ര്‍ അ​ശ്വി​ന്‍ രാ​ജ​ന്‍ വ​ര്‍​ഗീ​സ് വി​ശ​ദീ​ക​രി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം സാ​റാ തോ​മ​സ്, വാ​ര്‍​ഡ് മെം​ബ​ര്‍ ര​ശ്മി ആ​ര്‍. നാ​യ​ര്‍, മോ​ഹ​ന്‍ ജി. ​നാ​യ​ര്‍, ഡോ. ​രാ​ജി കെ. ​മാ​ത്യു, ചെ​റി​യാ​ന്‍ സി. ​ജോ​ണ്‍, അ​നൂ​പ് എം. ​ജോ​സ​ഫ്, ടി.​എം. സ​ത്യ​ൻ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ​ർ​വേ​യു​ടെ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ആ​ലോ​ചി​ക്കു​ന്ന​തി​ലേ​ക്ക് ഫൗ​ണ്ടേ​ഷ​ൻ അം​ഗ​ങ്ങ​ൾ, ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, ക്രി​സോ​സ്റ്റം ചെ​യ​ർ പ്ര​തി​നി​ധി​ക​ൾ, റി​സ​ർ​ച്ച് സ്കോ​ളേ​ഴ്സ്, എ​ട്ടാം വാ​ർ​ഡി​ലെ എ​ഡി​എ​സ്, സി​ഡി​എ​സ്, അ​യ​ൽ​ക്കൂ​ട്ടം അം​ഗ​ങ്ങ​ൾ, ആ​ശാ വ​ർ​ക്ക​ർ​മാ​ർ, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ യോ​ഗം 31ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മാ​രാ​മ​ണ്ണി​ൽ ന​ട​ക്കും.