ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം: മു​ന്നൊ​രു​ക്ക​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​ക​ണ​മെ​ന്ന് ക​ള​ക്ട​ർ
Friday, August 23, 2024 2:53 AM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മ​ണ്ഡ​ല- മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​വി​ധ വ​കു​പ്പു​ക​ള്‍ ഒ​ക്ടോ​ബ​റി​ന​കം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​സ്. പ്രേം കൃ​ഷ്ണ​ന്‍. നി​ല​യ്ക്ക​ലി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​നയോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എല്ലാ വ​കു​പ്പു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം അ​വ​ലോ​ക​നം ചെ​യ്ത​ശേ​ഷം ഇ​വ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശ​വും ന​ൽ​കി.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സ​ന്നി​ധാ​ന​ത്തെ കെ​ട്ടി​ട​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണം. സ​ന്നി​ധാ​ന​ത്തും പ​മ്പ​യി​ലും നി​ല​യ്ക്ക​ലി​ലും വ​ഴി​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തും നി​ല​യ്ക്ക​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ഹൈ​മാ​സ്റ്റ് വി​ള​ക്ക് സ്ഥാ​പി​ക്കു​ന്ന​തു​മു​ള്‍​പ്പെടെ​യു​ള്ള പ്ര​വൃ​ത്തി​ക​ള്‍ കെ​എ​സ്ഇ​ബി വേ​ഗ​ത്തി​ൽ പൂ​ര്‍​ത്തി​യാ​ക്ക​ണം.

ഭ​ക്ഷ​ണസാ​ധ​ന​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ര്‍​ക്ക് ഹെ​ല്‍​ത്ത് കാ​ര്‍​ഡ് ആ​രോ​ഗ്യ വ​കു​പ്പ് ഉ​റ​പ്പാ​ക്ക​ണം. സ​ന്നി​ധാ​ന​ത്തും പ​മ്പ​യി​ലും പ്ലാ​സ്റ്റി​ക് ഉ​ള്‍​പ്പെടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​ന് ച​ര​ക്ക് വാ​ഹ​ന​ങ്ങ​ള്‍ നി​ല​യ്ക്ക​ല്‍ ചെ​ക്ക്പോ​സ്റ്റി​ല്‍ പ​രി​ശോ​ധി​ക്ക​ണം. പ​മ്പ​യി​ല്‍ അ​യ്യ​പ്പ​ന്‍​മാ​ര്‍ ഉ​പേ​ക്ഷി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ള്‍ ക​രാ​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​വ​ര്‍ പൂ​ര്‍​ണ​മാ​യി നീ​ക്കം ചെ​യ്യു​ന്നു​ണ്ടെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ് ഉ​റ​പ്പാ​ക്ക​ണം.


ളാ​ഹ​യി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബ​യോ ടോയ്‌​ല​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​യും സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്ക​ണം.ഇ​ത്ത​വ​ണ നി​ല​യ്ക്ക​ലി​ല്‍ 10,000 പേ​ര്‍​ക്കു​ള്ള പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്ര​വൃ​ത്തി​ക​ളും സീ​സ​ണ് മു​ന്‍​പ് പൂ​ര്‍​ത്തി​യാ​ക്ക​ണം. തീ​ര്‍​ഥാ​ട​നം ആ​രം​ഭി​ക്കു​ന്ന​തു​വ​രെ എ​ല്ലാ മാ​സ​വും യോ​ഗം ചേ​ര്‍​ന്നു പു​രോ​ഗ​തി വി​ല​യി​രു​ത്തു​മെ​ന്നും ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി. നി​ല​യ്ക്ക​ലി​ലെ പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള താ​മ​സ സൗ​ക​ര്യ​വും അ​ദ്ദേ​ഹം വി​ല​യി​രു​ത്തി.

തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.എ​സ്. പ്ര​ശാ​ന്ത്, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍, റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.എ​സ്. ഗോ​പി, തി​രു​വ​ല്ല സ​ബ്ക​ള​ക്ട​ര്‍ സ​ഫ്‌​ന ന​സ​റു​ദ്ദീ​ന്‍, പീ​രു​മേ​ട് പെ​രി​യാ​ര്‍ ടൈ​ഗ​ര്‍ റി​സ​ര്‍​വ് ( വെ​സ്റ്റ് ഡി​വി​ഷ​ന്‍) ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ​സ്. സ​ന്ദീ​പ്, ജ​ന​പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ വ​കു​പ്പുത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെടു​ത്തു.