മ​നഃ​ശാ​സ്ത്ര പ്ര​ദ​ർ​ശ​നം
Thursday, August 22, 2024 3:07 AM IST
കോ​ന്നി: താ​വ​ള​പ്പാ​റ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് മ​നഃ​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​ദ​ർ​ശ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും വി​സ്മ​യ​ക്കാ​ഴ്ച​യാ​യി. വാ​യി​ച്ചും പ​ഠി​ച്ചും അ​റി​ഞ്ഞ മ​നഃ​ശാ​സ്ത്ര ത​ത്വ​ങ്ങ​ളെ പ​രീ​ക്ഷി​ച്ച​റി​ഞ്ഞ​ത് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​രു വേ​റി​ട്ട അ​നു​ഭ​വ​മാ​യി​രു​ന്നു.


ഹി​പ്നോ​സി​സ്, സ്കി​ന്നേ​ഴ്സ് ബോ​ക്സ്, മു​ള്ള​ർ - ല​യ​ർ ഇ​ല്യൂ​ഷ​ൻ, ബോ​ബോ ഡോ​ൾ പ​രീ​ക്ഷ​ണം തു​ട​ങ്ങി​യ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ ചി​ന്ത​യെ​യും കൗ​തു​ക​ത്തെ​യും ഒ​രേ​പോ​ലെ ഉ​ണ​ർ​ത്തു​ന്ന​താ​യി​രു​ന്നു. ദ്വി​ദി​ന പ്ര​ദ​ർ​ശ​നം കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​ജോ​ൺ എം. ​ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.