ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധി​കാ​ര​ങ്ങ​ൾ ക​വ​രു​ന്നു: സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ
Thursday, August 22, 2024 3:07 AM IST
പ​ത്ത​നം​തി​ട്ട: അ​ധി​കാ​രവി​കേ​ന്ദ്രീ​ക​ര​ണം എ​ന്ന പ​ഞ്ചാ​ത്ത് രാ​ജ്, ന​ഗ​ര​പാ​ലി​ക നി​യ​മ​ത്തി​ന്‍റെ അ​ന്തഃസ​ത്ത​യ്ക്കു വി​രു​ദ്ധ​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​ദ്ദേ​ശ​ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​യ​മ​പ​ര​വും സാ​മ്പ​ത്തി​ക​വു​മാ​യ അ​ധി​കാ​ര​ങ്ങ​ള്‍ ക​വ​ര്‍​ന്നെ​ടു​ക്കു​ക​യും ദു​ര്‍​ബ​ല​പ്പെ​ടു​ത്തുക​യു​മാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍.

രാ​ജീ​വ് ഗാ​ന്ധി പ​ഞ്ചാ​യ​ത്ത് രാ​ജ് സം​ഘാട​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ കോ​ണ്‍​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കാ​യി സം​ഘ​ട​ിപ്പി​ച്ച ഏ​ക​ദി​ന ശി​ല്പ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​സ​ന്ന​മാ​യ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി സി​പി​എം അ​നു​കൂ​ല സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളെയും വി​ധേ​യ​ന്‍​മാ​രാ​യ ഉ​ദ്യോ​സ്ഥ​രെ​യും ഉ​പ​യോ​ഗി​ച്ച് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​യി ജ​നാ​ധി​പ​ത്യ വി​രു​ദ്ധ ന​ട​പ​ടി​ക​ളി​ലൂ​ടെ വാ​ര്‍​ഡ് വി​ഭ​ജ​നം ന​ട​ത്തു​വാ​നു​ള്ള നീ​ക്ക​ങ്ങ​ളെ ശ​ക്ത​മാ​യി എ​തി​ര്‍​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ന്ന​റി​യി​പ്പ് ന​ല്കി. രാ​ജീ​വ് ഗാ​ന്ധി പ​ഞ്ചാ​യ​ത്തി രാ​ജ് സം​ഘാട​​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി കൊ​ട്ട​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, കെ​പി​സി​സി നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം ജോ​ര്‍​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍, പ​ഞ്ചാ​യ​ത്ത് രാ​ജ് സം​ഘ​ാട​​ന്‍ അ​ഖി​ലേ​ന്ത്യാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​ര്‍​ജു​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍, ഡി​സി​സി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കെ. ​ജ​യ​വ​ർ​മ, വൈ​ക്കം ഉ​ദ​യ​ഭാ​നു തു​ട​ങ്ങി​യ​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.