ക​രു​വ​ന്നൂ​രി​ലെ സി​പി​എം അ​ഴി​മ​തി തൃ​ശൂ​രി​ൽ ബി​ജെ​പി അ​നു​കൂ​ലമാ​ക്കിയെന്ന് വി.​ഡി. സ​തീ​ശ​ൻ
Thursday, August 22, 2024 3:07 AM IST
തു​മ്പ​മ​ൺ: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ അ​ഴി​മ​തി​യു​ടെ പേ​രി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത് സി​പി​എ​മ്മി​ന്‍റെ തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യെ അ​ട​ക്കം വ​രി​ഞ്ഞു​മു​റു​ക്കി ബി​ജെ​പി ആ​നു​കൂ​ല്യ​ങ്ങ​ൾ നേ​ടി​യ​താ​യി പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. തു​മ്പ​മ​ൺ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ അ​ഴി​മ​തി ന​ട​ത്തു​ക​യും ഭ​ര​ണ​ത്തി​ലെ കെ​ടു​കാ​ര്യ​സ്ഥ​ത​യി​ൽ ബാ​ങ്ക് അ​ട​ച്ചു​പൂ​ട്ടി​ക്കു​ക​യു​മെ​ന്ന​ത് സി​പി​എ​മ്മി​ന്‍റെ ന​യ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ബാ​ങ്കു​ക​ളു​ടെ ഭ​ര​ണം കൈ​വി​ട്ടു പോ​കാ​നും അ​വ​ർ സ​മ്മ​തി​ക്കി​ല്ല. ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ണ്ടാ​കു​ന്ന ഭ​വി​ഷ്യ​ത്തു​ക​ളി​ൽ പ്ര​തി​സ്ഥാ​ന​ത്തെ​ത്തു​ന്ന സി​പി​എ​മ്മു​കാ​ർ ര​ക്ഷ​പ്പെ​ടു​ന്ന​തി​നാ​യി എ​ന്ത് ഹീ​ന​മാ​ർ​ഗ​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.
സി​പി​എം ഗു​ണ്ട​ക​ളാ​ണ് പോ​ലീ​സി​ന്‍റെ പി​ന്തു​ണ​യോ​ടെ തു​മ്പ​മ​ണ്ണി​ൽ അ​ക്ര​മം കാ​ണി​ച്ച​ത്. 2016 മു​ത​ൽ യു​ഡി​എ​ഫ് നി​യ​ന്ത്ര​ണ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന 21 ബാ​ങ്കു​ക​ളാ​ണ് ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ പി​ടി​ച്ചെ​ടു​ത്ത​ത്.


പ​ത്ത​നം​തി​ട്ട​യി​ൽ സി​പി​എ​മ്മി​ന്‍റെ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​ണ് ഗു​ണ്ടാ സം​ഘ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​ത്. സി​പി​എ​മ്മി​ൽ അം​ഗ​ത്വം നേ​ടി​യ കാ​പ്പ കേ​സ് പ്ര​തി കാ​പ്പ എ​ന്നെ​ഴു​തി​യ കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ച്ചു.

കാ​പ്പ എ​ന്ന് എ​ഴു​തി​യ​ത് കേ​ക്കി​ൽ അ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നെ​ഞ്ചി​ലാ​ണെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​രി​ഹ​സി​ച്ചു. ക്രി​മി​ന​ൽ സം​ഘ​ത്തെ മാ​ല​യി​ട്ട് സ്വീ​ക​രി​ച്ച് സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​നം ന​ട​ത്തി​യ മ​ന്ത്രി​യു​ടെ നാ​ടാ​ണ് പ​ത്ത​നം​തി​ട്ട. കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ വ​രു​മ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക്രി​മി​ന​ൽ സം​ഘ​ത്തെ സം​ര​ക്ഷി​ക്കു​ന്ന സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന അ​വ​സ്ഥ​പോ​ലും ഉ​ണ്ടാ​കി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജു സ​ഖ​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം പ്ര​ഫ. പി.​ജെ.​കു​ര്യ​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ, പ​ഴ​കു​ളം മ​ധു, വ​ർ​ഗീ​സ് മാ​മ്മ​ൻ, കെ.​എ​സ്. ശി​വ​കു​മാ​ർ, തുടങ്ങിയവർ പ്രസംഗിച്ചു.