ആ​ചാ​രം പാ​ലി​ച്ച് ആ​റ​ന്മു​ള​യി​ൽ ഇ​ന്ന് ജ​ല​ഘോ​ഷ​യാ​ത്ര
Thursday, August 22, 2024 2:57 AM IST
ആ​റ​ന്മു​ള: ചി​ങ്ങ​മാ​സ​ത്തി​ലെ ഉ​ത്ര​ട്ടാ​തി നാ​ളാ​യ ഇ​ന്ന് ആ​റ​ന്മു​ള പ​ള്ളി​യോ​ട​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന ജ​ല​ഘോ​ഷ​യാ​ത്ര പ​ന്പാ​ന​ദി​യു​ടെ നെ​ട്ടാ​യ​ത്തി​ൽ ന​ട​ക്കും. ചി​ങ്ങ​മാ​സ​ത്തി​ലെ ഉ​ത്ര​ട്ടാ​തി നാ​ൾ ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠാ​ദി​ന ഉ​ത്സ​വം കൂ​ടി​യാ​ണ്. ഈ ​ദി​വ​സ​മാ​ണ് സാ​ധാ​ര​ണ നി​ല​യി​ൽ ജ​ലോ​ത്സ​വം വ​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ക്കു​റി തി​രു​വോ​ണം വൈ​കു​ന്ന​തി​നാ​ൽ ഉ​ത്ര​ട്ടാ​തി ജ​ലോ​ത്സ​വം സെ​പ്റ്റം​ബ​ർ 19നാ​ണ്. ഇ​താ​ക​ട്ടെ ക​ന്നി മാ​സ​ത്തി​ലു​മാ​ണ്.

ഇ​ന്നു രാ​വി​ലെ 10.30ന് ​ആ​റ​ന്മു​ള സ​ത്ര​ക്ക​ട​വി​ൽ​നി​ന്നാ​രം​ഭി​ക്കു​ന്ന ഘോ​ഷ​യാ​ത്ര​യി​ൽ ര​ണ്ട് പ​ള്ളി​യോ​ട​ങ്ങ​ൾ വീ​തം പ​ര​പ്പു​ഴ ക​ട​വി​ലെ​ത്തും. ഇ​വി​ടെ​നി​ന്നും തി​രി​കെ മു​ധ​ക്ക​ട​വി​ലെ​ത്തി പൊ​തി​യും പ​ഴ​വും ക്ഷേ​ത്ര​പ്ര​സാ​ദ​വും പു​ക​യി​ല​യും ദ​ക്ഷി​ണ​യാ​യി സ്വീ​ക​രി​ക്കും. 20 പ​ള്ളി​യോ​ട​ങ്ങ​ളെ​ങ്കി​ലും ജ​ല​ഘോ​ഷ​യാ​ത്ര​യ്ക്ക് എ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.


അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ 26ന്

​ആ​റ​ന്മു​ള: ആ​റ​ന്മു​ള​യി​ലെ അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ 26നു ​ന​ട​ക്കും. കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ചേ​ന​പ്പാ​ടി പാ​ള​ത്തൈ​ര് 25നു ​രാ​വി​ലെ ക്ഷേ​ത്ര​ത്തി​ലെ​ത്തും. വ​ള്ള​സ​ദ്യ​ഖ​ക്കു​ള്ള കൂ​പ്പ​ണു​ക​ൾ പാ​ഞ്ച​ജ​ന്യം ഓ​ഫീ​സി​ൽ ല​ഭ്യ​മാ​കും.