കു​ള​ന​ട പു​തു​വാ​ക്ക​ല്‍ വാ​യ​ന​ശാ​ല​യി​ല്‍ വാ​ര്‍​ഷി​ക​വും എ​ന്‍​ഡോ​വ്മെ​ന്‍റ് വി​ത​ര​ണ​വും
Wednesday, August 21, 2024 3:03 AM IST
പ​ന്ത​ളം: കു​ള​ന​ട പു​തു​വാ​ക്ക​ല്‍ ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യു​ടെ 67-ാം വാ​ര്‍​ഷി​ക​വും മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള കെ.​പി. മു​ര​ളീ​ധ​ര​ന്‍ പി​ള്ള, ടി.​സി. മ​ത്താ​യി, ടി.​ജി. രാ​ജേ​ഷ്, ബി​നു സാ​മു​വ​ല്‍, മേ​രി മ​ത്താ​യി എ​ന്‍​ഡോ​വ്മെ​ന്‍റു​ക​ളു​ടെ​യും വാ​യ​ന​ശാ​ല പ്ര​തി​ഭാ പു​ര​സ്‌​കാ​ര​ത്തി​ന്‍റെയും വി​ത​ര​ണ​വും ന​ട​ന്നു. സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. ജ​യ​ന്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൊ​ല്‍​ക്ക​ത്ത നാ​ഷ​ണ​ല്‍ ലൈ​ബ്ര​റി​യു​ടെ ഓ​ഫീ​സ​ര്‍ ഓ​ണ്‍ സ്‌​പെ​ഷ​ല്‍ ഡ്യൂ​ട്ടി​യും ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ ബി​ബ്ലി​യോ​ഗ്ര​ഫി ജ​ന​റ​ല്‍ എ​ഡി​റ്റ​റും സെ​ന്‍​ട്ര​ല്‍ റ​ഫ​റ​ന്‍​സ് ലൈ​ബ്ര​റി ലൈ​ബ്രേ​റി​യ​നു​മാ​യി​രു​ന്ന ഡോ. ​കെ.​കെ. കൊ​ച്ചു​കോ​ശി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് ജോ​സ് കെ. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


അ​ലീ​ന സൂ​സം ഷി​ബു, ബി. ​കൃ​ഷ്ണ​ജി​ത്, അ​ക്ഷ​യ് കൃ​ഷ്ണ, വി. ​അ​ജി​ന്‍, ആ​തി​ര ഉ​ത്ത​മ​ന്‍, ലി​സ് മ​രി​യ അ​നി​ല്‍ എ​ന്നി​വ​ര്‍​ക്ക് കെ.​പി. ഭാ​സ്‌​ക​ര​ന്‍ പി​ള്ള എ​ന്‍​ഡോ​വ്‌​മെ​ന്‍റ് വി​ത​ര​ണം ചെ​യ്തു.

എ. ​അ​യ്യ​പ്പ​ന്‍ സ്മാ​ര​ക അ​വാ​ര്‍​ഡ് ല​ഭി​ച്ച ക​വി ഉ​ള്ള​ന്നൂ​ര്‍ ഗി​രീ​ഷി​നും വാ​യ​ന​ശാ​ല പ്ര​തി​ഭ സ​മ്മാ​ന ജേ​താ​വ് ബി. ​കൃ​ഷ്ണ​ജി​ത്തി​നും വാ​യ​ന മ​ത്സ​ര ജേ​താ​വ് അ​ന​ന്തി​ക ഉ​ണ്ണി​ക്കും പു​ര​സ്‌​കാ​രം ന​ല്‍​കി.

ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി എം.​എ​ന്‍. സോ​മ​രാ​ജ​ന്‍, എ​ല്‍​ഡേ​ഴ്‌​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ക്യാ​പ്റ്റ​ന്‍ എ​ന്‍. വി​ജ​യ​ന്‍, ഡോ. ​പി.​ജെ. ബി​ന്‍​സി, റി​ട്ട. ഡി​വൈ​എ​സ്പി എ​ന്‍.​ടി. ആ​ന​ന്ദ​ന്‍, സെ​ക്ര​ട്ട​റി ശ​ശി പ​ന്ത​ളം, എ​ന്‍.​ജെ. സ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.