എ​ല്‍​ഡി​എ​ഫ് ജ​ന​കീ​യാ​ടി​ത്ത​റ വീ​ണ്ടെ​ടു​ക്ക​ണം: വ​ര്‍​ഗീ​സ് ജോ​ര്‍​ജ്
Wednesday, August 21, 2024 3:03 AM IST
കോ​ഴ​ഞ്ചേ​രി: സാ​ധാ​ര​ണ​ക്കാ​രെ​യും പാ​വ​പ്പെ​ട്ട​വ​രെ​യും സം​ര​ക്ഷി​ച്ചും മൂ​ല​ധ​ന​ത്തി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ളെ നി​രാ​ക​രി​ച്ചു​മു​ള്ള ന​യ​പ​രി​പാ​ടി​യി​ലൂ​ടെ മാ​ത്ര​മേ എ​ല്‍​ഡി​എ​ഫി​നു ന​ഷ്ട​പ്പെ​ട്ട അ​ടി​ത്ത​റ വീ​ണ്ടെ​ടു​ക്കാ​നാ​കൂ​വെ​ന്ന് ആ​ര്‍​ജെ​ഡി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഡോ. ​വ​ര്‍​ഗീ​സ് ജോ​ര്‍​ജ്. ആ​ര്‍​ജെ​ഡി പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ത​നി​ര​പേ​ക്ഷ സോ​ഷ്യ​ലി​സ്റ്റു​ക​ളെ വി​ശ്വാ​സ​ത്തി​ല്‍ എ​ടു​ക്കാ​തെ സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളെ പ്രീ​ണി​പ്പി​ക്കു​ന്ന ന​യം ഇ​ട​തു​പ​ക്ഷ​ത്തി​ന് യോ​ജി​ച്ച​ത​ല്ല. ദേ​ശീ​യ​ത​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നേ​രി​ട്ട് തി​രി​ച്ച​ടി പ​രി​ഹ​രി​ക്കാ​ന്‍ ബി​ജെ​പി തീ​വ്ര ഹി​ന്ദു​ത്വ​ത്തി​ലേ​ക്കു മ​ട​ങ്ങു​ക​യാ​ണെ​ന്നും വ​ര്‍​ഗീ​സ് ജോ​ര്‍​ജ് പ​റ​ഞ്ഞു.


ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​നു വാ​സു​ദേ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ സെ​ക്ര​ട്ട​റി അ​നു ചാ​ക്കോ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ ​എ​ണ്ണ​യ്ക്കാ​ട്, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ലി​ജോ​യ് അ​ല​ക്‌​സ്, പ്ര​ഫ. വ​ര്‍​ഗീ​സ് മാ​ല​ക്ക​ര, പ്ര​ഫ.​ രാ​ജീ​വ് അ​ക്‌​ള​മ​ണ്‍, സു​ശീ​ല ഗം​ഗാ​ധ​ര​ന്‍, നാ​രാ​യ​ണ​ന്‍, തോ​മ​സ് കു​ട്ടി, ജോ​മോ​ന്‍ കൊ​ച്ചേ​ത്ത്, ബി​ജോ​യ് മ​ര്‍​ക്കോ​സ്, മോ​ഹ​ന്‍​ദാ​സ് പെ​രി​ങ്ങ​ര പ്ര​ശാ​ന്ത് ബി. ​മൂ​ളി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.