മാ​ര്‍​ത്തോ​മ്മ സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘം ശ​താ​ബ്ദി സ​മ്മേ​ള​ന​ത്തി​ന് ഒ​രു​ക്ക​ങ്ങ​ളാ​യി
Wednesday, August 21, 2024 3:03 AM IST
കോ​ഴ​ഞ്ചേ​രി: മാ​ര്‍​ത്തോ​മ്മ സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘം ശ​താ​ബ്ദി സ​മാ​പ​ന പ​രി​പാ​ടി​ക​ള്‍ നാ​ളെ ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം 6.30ന് ​അ​യി​രൂ​ര്‍ ചാ​യ​ല്‍ മാ​ര്‍​ത്തോ​മ്മ പ​ള്ളി​യി​ല്‍ ആ​രം​ഭി​ക്കു​ന്ന ഉ​ണ​ര്‍​വ് യോ​ഗ​ത്തി​ല്‍ സ​ന്ന​ദ്ധ സു​വി​ശേ​ഷ സം​ഘം പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് മാ​ര്‍ സെ​റാ​ഫിം എ​പ്പി​സ്‌​കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

23നു ​രാ​വി​ലെ 7.30നു ​വി​ശു​ദ്ധ കു​ര്‍​ബാ​ന​യും 10.30ന് ​ശ​താ​ബ്ദി സ​മാ​പ​ന​സ​മ്മേ​ള​ന​വും ചേ​രും. ഡോ. ​ഗ്രി​ഗോ​റി​യോ​സ് മാ​ര്‍ സ്‌​തേ​ഫാ​നോ​സ് എ​പ്പി​സ്‌​കോ​പ്പ വി​ശു​ദ്ധ കു​ര്‍​ബാ​ന​യി​ല്‍ മു​ഖ്യ കാ​ര്‍​മി​ക​നാ​യി​രി​ക്കും. മാ​ത്യൂ​സ് മാ​ര്‍ സെ​റാ​ഫിം എ​പ്പി​സ്‌​കോ​പ്പ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ്മ മെ​ത്ര​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും.


അ​യ്യാ​യി​ര​ത്തോ​ളംപേ​ര്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്നു. പ​ന്ത​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി വ​രു​ന്നു. വാ​ഹ​ന പാ​ര്‍​ക്കിം​ഗി​നു വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ സൗ​ക​ര്യം ഒ​രു​ക്കി.

ചാ​യ​ല്‍ പ​ള്ളി​യു​ടെ സ​മീ​പ സ്ഥ​ല​ങ്ങ​ള്‍, അ​യി​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യം, സെ​ന്‍റ് മേ​രീ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി, ബെ​ഥേ​ല്‍ പെ​ന്ത​ക്കോ​സ്ത് പ​ള്ളി, ശ്രീ​മൂ​ലം സ്‌​കൂ​ള്‍ ഗ്രൗ​ണ്ട്, പ്രൊ​വി​ഡ​ന്‍​സ് ഹോം, ​സെ​ന്‍റ് പാ​ട്രി​ക് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി, ത​ടി​യൂ​ര്‍ റോ​ഡി​ന്‍റെ പ​ടി​ഞ്ഞാ​റു ഭാ​ഗ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വാ​ഹ​നസൗ​ക​ര്യം ഒ​രു​ക്കും.