വെ​ള്ളാ​ര്‍​മ​ല സ്‌​കൂ​ളി​ലെ കു​ട്ടി​ക​ള്‍​ക്കു കൈ​ത്താ​ങ്ങേ​കാ​ന്‍ മാ​ജി​ക്കു​മാ​യി ബി​ജോ ജോ​ണ്‍​സ​ണ്‍
Wednesday, August 21, 2024 2:45 AM IST
കൈ​പ്പ​ട്ടൂ​ര്‍: വ​യ​നാ​ട്ടി​ലെ വെ​ള്ളാ​ര്‍​മ​ല സ്‌​കൂ​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് കൈ​ത്താ​ങ്ങേകാ​ന്‍ മാ​ജി​ക്കു​മാ​യി ബി​ജോ കെ. ​ജോ​ണ്‍​സ​ണ്‍. കൈ​പ്പ​ട്ടൂ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ്‌​സ് മൗ​ണ്ട് ഹൈ​സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് ബി​ജോ. വി​വി​ധ ടെ​ലി​വി​ഷ​ന്‍ ചാ​ന​ലു​ക​ളി​ല്‍ പ്രോ​ഗ്രാം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള ബി​ജോ പ്ര​ഫ​ഷ​ണ​ല്‍ മ​ജീ​ഷ​ന്‍ കൂ​ടി​യാ​ണ്.

സെ​ന്‍റ് ജോ​ര്‍​ജ്‌​സ് മൗ​ണ്ട് ഹൈ​സ്‌​കൂ​ളി​ല്‍ മാ​ജി​ക് അ​വ​ത​രി​പ്പി​ച്ച് സ​മാ​ഹ​രി​ച്ച തു​ക വ​യ​നാ​ട് ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍ ത​ക​ര്‍​ന്ന വെ​ള്ളാ​ര്‍​മ​ല ഗ​വ​ൺമെന്‍റ് ഹ​യ​ര്‍ ​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ കു​ട്ടി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നു​വേ​ണ്ടി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു സം​ഭാ​വ​ന ന​ല്‍​കാ​നാ​ണ് തീ​രു​മാ​നം. ദു​ര​ന്ത​ത്തി​ല്‍ ഒ​റ്റ​പ്പെ​ടു​ന്ന​വ​രെ​യും വേ​ദ​നി​ക്കു​ന്ന​വ​രെ​യും സ​ഹാ​യി​ക്കേ​ണ്ട​ത് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ട​മ​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞാ​ണ് ഇ​ങ്ങ​നെ​യൊ​രു പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ത​യാ​റാ​യ​തെ​ന്ന് ബി​ജോ പ​റ​ഞ്ഞു.


ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ സ്‌​കൂ​ളി​ലെ കെ​ട്ടി​ട​ങ്ങ​ള്‍ ത​ക​രു​ക​യും അ​ന്‍​പ​തോ​ളം കു​ട്ടി​ക​ള്‍ മ​രി​ക്കു​ക​യും ചെ​യ്ത​പ്പോ​ള്‍ മു​ത​ല്‍ ബി​ജോ​യു​ടെ മ​ന​സ് അ​സ്വ​സ്ഥ​മാ​യി​രു​ന്നു. വീ​ടും കൂ​ട്ടു​കാ​രും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട് വേ​ദ​ന​യി​ല്‍ ക​ഴി​യു​ന്ന വെ​ള്ളാ​ര്‍​മ​ല​യി​ലെ കൂ​ട്ടു​കാ​രെ സ​ഹാ​യി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം അ​ന്നു ത​ന്നെ മാ​താ​പി​താ​ക്ക​ളോ​ടും അ​ധ്യാ​പ​ക​രോ​ടും പ​ങ്കു​വ​ച്ചി​രു​ന്നു. മാ​ജി​ക് പ്രോ​ഗ്രാം ഹെ​ഡ്മി​സ്ട്ര​സ് ക​വി​ത വി.​ കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​കെ. ജ​യ​ശീ, റോ​യി ജോ​ണ്‍, ഫ്രെ​ഡി ഉ​മ്മ​ന്‍, അ​ജി മാ​ത്യു, എം.​പി. ഷാ​ജി, റീ​ന ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.