കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​നി​ലെ കു​ഴി വാ​ഹ​നയാ​ത്ര​ക്കാ​ർ​ക്കു ഭീ​ഷ​ണി
Wednesday, August 21, 2024 2:45 AM IST
അ​ടൂ​ർ: കെ​പി റോ​ഡി​ൽ കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​നി​ൽ രൂ​പ​പ്പെ​ട്ട കു​ഴി യാ​ത്ര​ക്കാ​ർ​ക്കു ഭീ​ഷ​ണി​യാ​യി. കു​ഴി കാ​ര​ണം വാ​ഹ​ന​ങ്ങ​ൾ​ക്കു സൈ​ഡ് ന​ൽ​കു​ന്ന​തി​നോ ഒ​ഴി​ഞ്ഞു​മാ​റു​ന്ന​തി​ന്നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ജ​ല​വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി വെ​ള്ളം റോ​ഡി​നു മു​ക​ളി​ലേ​ക്കു​വ​ന്ന് ഒ​ഴു​കു​ന്ന​തും റോ​ഡി​ൽ കു​ഴി രൂ​പ​പ്പെ​ടു​ന്ന​തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്.


ട്രാ​ഫി​ക് ത​ട​സം നി​ര​ന്ത​രം ഉ​ണ്ടാ​കു​ന്ന ഈ ​വ​ഴി​യി​ൽ ഓ​ണ​ക്കാ​ല​ത്തെ വാ​ഹ​ന​ത്തി​ര​ക്കു കൂ​ടി​യാ​കു​മ്പോ​ൾ സ്ഥി​തി ഗു​രു​ത​ര​മാ​കും. ന​ഗ​ര​മ​ധ്യ​ത്തി​ലെ റോ​ഡി​ൽ ഉ​ണ്ടാ​യ കു​ഴി അ​ട​ച്ച് ഗ​താ​ഗ​ത​ത​ട​സം പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ർ ത​യാ​റാ​കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് യാ​ത്ര​ക്കാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.