ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലെ യാ​ത്രാ​ക്ലേ​ശം: ആ​ർ​ടി​ഒ ത​ല​ത്തി​ൽ ജ​ന​കീ​യ സ​ദ​സു​ക​ൾ
Friday, July 26, 2024 2:54 AM IST
മ​ല്ല​പ്പ​ള്ളി: ഗ്രാ​മീ​ണ മേ​ഖ​ല​യി​ലൂ​ടെ ബ​സ് സ​ർ‌​വീ​സു​ക​ൾ ഇ​ല്ലാ​തെ​വ​രി​ക​യും യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ജ​ന​കീ​യ സ​ദ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കും.

കെ​എ​സ്ആ​ർ​ടി​സി​യും സ്വ​കാ​ര്യ ബ​സു​ക​ളും കാ​ര്യ​ക്ഷ​മ​മാ​യി സ​ർ​വീ​സ് ന​ട​ത്താ​ത്ത റൂ​ട്ടു​ക​ളി​ലെ യാ​ത്ര​ക്കാ​ർ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെട്ട​തോ​ടെ​യാ​ണ് ജോ​യി​ന്‍റ് ആ​ർ​ടി​ഒ ത​ല​ത്തി​ൽ ജ​ന​കീ​യ സ​ദ​സു​ക​ൾ വി​ളി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച​ത്.

എം​എ​ൽ​എ​മാ​ർ, ത​ദ്ദേ​ശ​സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ, പൊ​തു പ്ര​വ​ർ​ത്ത​ക​ർ, കെ​എ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ചാ​ണ് യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്.


മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക്ത​ല ജ​ന​കീ​യ സ​ദ​സ് 30ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​താ​ലൂ​ക്ക് ഹാ​ളി​ൽ ചേ​രും. മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​കും. യോ​ഗ​ത്തി​ൽ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കു​ന്ന​തി​ലേ​ക്കു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​മെ​ന്ന് ജോ​യി​ന്‍റ് ആ​ർ​ടി​ഒ അ​റി​യി​ച്ചു.