റാ​ന്നി നോ​ള​ജ് വി​ല്ലേ​ജ് പ​ദ്ധ​തി: പാ​ത്ത് ഫൈ​ൻ​ഡ​ർ ന​ട​പ്പാ​ക്കും
Friday, July 26, 2024 2:54 AM IST
റാ​ന്നി: റാ​ന്നി നോ​ള​ജ് വി​ല്ലേ​ജ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​വി​ധ​ത​ല​ങ്ങ​ളി​ലു​ള്ള അ​ഭി​രു​ചി വ​ർ​ധി​പ്പി​ക്കാ​നും സാ​ധ്യ​ത​ക​ളെ സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​ലേ​ക്കു​മാ​യി പാ​ത്ത് ഫൈ​ൻ​ഡ​ർ ന​ട​പ്പാ​ക്കും.

റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള പാ​ത്ത് ഫൈ​ൻ​ഡ​ർ പ​രി​പാ​ടി ഓ​ഗ​സ്റ്റ് മു​ത​ൽ റാ​ന്നി​യി​ൽ ന​ട​പ്പാ​ക്കു​മെ​ന്ന് പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ പ​റ​ഞ്ഞു. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​തെ​ന്നും എം​എ​ൽ​എ കൂ​ട്ടി​ച്ചേ​ർ​ത്തു.

ദേ​ശീ​യ​ത​ല​ത്തി​ലും അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ലു​മു​ള്ള സ്കോ​ള​ർ​ഷി​പ്പ്, സ​യ​ൻ​സ് ഒ​ളി​മ്പ്യാ​ഡ് എ​ന്നി​വ​യി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​ക്കാ​ഡ​മി​ക് മി​ക​വും ആ​ത്മ​വി​ശ്വാ​സ​വും പ​ദ്ധ​തി പ്രാ​ഥ​മി​ക​മാ​യ ല​ക്ഷ്യ​മി​ടു​ന്നു. ഇ​തി​നു മു​ന്നോ​ടി​യാ​യി സ്കൂ​ൾ​ത​ല​ത്തി​ൽ കു​ട്ടി​ക​ളു​ടെ ക​ഴി​വു​ക​ളു​ടെ നി​ർ​ണ​യം ന​ട​ത്തും.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ഗ​ൽ​ഭ​രാ​യ പ​രി​ശീ​ല​ക​രു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യോ​ടെ മ​ത്സ​ര​പ്പ​രീ​ക്ഷ​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കും. ഓ​രോ വി​ദ്യാ​ർ​ഥി​യു​ടെ​യും വ്യ​ക്തി​ഗ​ത അ​ക്കാ​ഡ​മി​ക് മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​യ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പ്രൊ​ഫൈ​ൽ മാ​പ്പിം​ഗ് ഇ​ന്ത്യ​യി​ലാ​ദ്യ​മാ​യി ചെ​യ്യും. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ​ത്തി​യാ​ൽ കോ​ഴ്സു​ക​ളും ക​രി​യ​റും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് വി​ദ്യാ​ർ​ഥി​ക​ളെ പ്രാ​പ്ത​രാ​ക്കാ​ൻ അ​ഭി​രു​ചി നി​ർ​ണ​യം (ആ​പ്റ്റി​റ്റ്യൂ​ഡ് മാ​പ്പിം​ഗ്) ന​ട​ത്തും.


ഈ ​മേ​ഖ​ല​യി​ലു​ള്ള രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ർ ഫോ​ർ സോ​ഷ്യ​ൽ സ്റ്റ​ഡീ​സ് ആ​ൻ​ഡ് പോ​ളി​സി മേ​ക്കിം​ഗി​ലെ വി​ദ​ഗ്ധ​സം​ഘ​മാ​ണ് ഈ ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. കൊ​മേ​ഴ്സ്, ഹ്യൂ​മാ​നി​റ്റീ​സ് വി​ഷ​യ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ൽ​കി ക​രി​യ​ർ കോ​ൺ​ക്ലേ​വു​ക​ൾ സം​ഘ​ടി​പ്പി​ക്കും.

മെ​ഡി​ക്ക​ൽ, എ​ൻ​ജി​നി​യ​റിം​ഗ് മേ​ഖ​ല​ക​ൾ​ക്ക​പ്പു​റ​ത്തു​ള്ള ക​രി​യ​ർ സാ​ധ്യ​ത​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തും. സ്കൂ​ളി​ന്റെ പു​രോ​ഗ​തി​യി​ൽ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന മൈ ​സ്കൂ​ൾ മൈ ​പ്രൈ​ഡ് പ​ദ്ധ​തി​യും ഇ​തോ​ടൊ​പ്പം ന​ട​പ്പാ​ക്കും.

നോ​ള​ജ് വി​ല്ലേ​ജ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന നി​യോ​ജ​ക മ​ണ്ഡ​ലം​ത​ല യോ​ഗം പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം റീ​ജി​ണ​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ വി. ​കെ. അ​ശോ​ക് കു​മാ​ർ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ബി.​ആ​ർ. അ​നി​ല , നോ​ള​ജ് വി​ല്ലേ​ജ് പ്ര​ച​ര​ണ വി​ഭാ​ഗം ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി.​ആ​ർ. പ്ര​സാ​ദ്, നോ​ള​ജ് വി​ല്ലേ​ജ് റി​സോ​ഴ്സ് ടീം ​ലീ​ഡ് അ​ഖി​ൽ കു​ര്യ​ൻ, എം​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ര​ൻ​സി​പ്പ​ൽ ടീ​ന ഏ​ബ്ര​ഹാം, ഹെ​ഡ്മാ​സ്റ്റ​ർ ബി​നോ​യി കെ. ​ഏ​ബ്ര​ഹാം, ബി. ​രാ​ജ​ശ്രീ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.