ജി​ജി സ​ജി​യു​ടെ അ​യോ​ഗ്യ​ത ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു
Friday, July 26, 2024 2:54 AM IST
കോ​ന്നി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ജി​ജി സ​ജി​യെ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​യോ​ഗ്യ​യാ​ക്കി​യ ന​ട​പ​ടി ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു. കൂ​റു​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ത​ന്നെ അ​യോ​ഗ്യ​യാ​ക്കി​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്തു ജി​ജി സ​ജി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ വി​ധി.

ഇ​ള​കൊ​ള്ളൂ​ർ ഡി​വി​ഷ​നി​ൽനി​ന്ന് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചു ജ​യി​ച്ച ജി​ജി, എ​ൽ​ഡി​എ​ഫി​നൊ​പ്പം ചേ​ർ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തെ​ത്തു​ക​യാ​യി​രു​ന്നു. പാ​ർ​ട്ടി വി​പ്പ് ലം​ഘി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ചു. കോ​ൺ​ഗ്ര​സ് പ​രാ​തി സ്വീ​ക​രി​ച്ച ക​മ്മീ​ഷ​ന്‍ അ​യോ​ഗ്യ​യാ​ക്കി​യി​രു​ന്നു.


ഇ​തി​നെ​തി​രേ​യാ​ണ് ജി​ജി സ​ജി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​വും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ പ്ര​വീ​ൺ പ്ലാ​വി​ള​യി​ലാ​ണ് ജി​ജി സ​ജി​ക്കെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

അ​യോ​ഗ്യ​താ ന​ട​പ​ടി ഹൈ​ക്കോ​ട​തി ശ​രി​വ​ച്ച​തോ​ടെ ഇ​ള​കൊ​ള്ളൂ​ർ ഡി​വി​ഷ​നി​ൽ ഇ​നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു ക​ള​മൊ​രു​ങ്ങും. ക​ഴി​ഞ്ഞ​ത​വ​ണ എ​ൽ​ഡി​എ​ഫി​ലെ റൂ​ബി സാം ​തെ​ക്കി​നേ​ത്തി​നെ 738 വോ​ട്ടു​ക​ൾ​ക്കാ​ണ് ജി​ജി തോ​ല്പി​ച്ച​ത്. 13 അം​ഗ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ നി​ല​വി​ൽ യു​ഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നും ആ​റു​വീ​തം അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.