റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്
Friday, July 26, 2024 2:54 AM IST
തി​രു​വ​ല്ല: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്. വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും കാ​ൽ​ന​ട​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ടാ​കു​ന്ന ത​ര​ത്തി​ലാ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ്. നോ ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡു​ക​ളു​ണ്ടെ​ങ്കി​ലും ഇ​വ ഗൗ​നി​ക്കാ​തെ​യാ​ണ് പാ​ർ​ക്കിം​ഗ്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ് ഏ​റെ​യും​ഇ​ത്ത​ര​ത്തി​ൽ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്.

സ്റ്റേ​ഷ​ന്‍റെ വി​ക​സ​നം ന​ട​ന്നു വ​രി​ക​യാ​ണെ​ങ്കി​ലും അ​ക​ത്ത് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ സ്ഥ​ലം ല​ഭ്യ​മാ​ണ്. എ​ന്നാ​ൽ, അ​തു​പ​യോ​ഗി​ക്കാ​തെ സ്റ്റേ​ഷ​നി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന ഭാ​ഗ​ത്തു റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും ബൈ​ക്കു​ക​ളും കാ​റു​ക​ളും പാ​ർ​ക്ക് ചെ​യ്യു​ന്ന​താ​ണ് മ​റ്റു യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​കു​ന്ന​ത്.


ഇ​തു കാ​ര​ണം അ​ടി​യ​ന്ത​ര​മാ​യി എ​ത്തേ​ണ്ട വാ​ഹ​ന​ങ്ങ​ൾ​ക്കു പോ​ലും യാ​ത്ര മു​ട​ങ്ങു​ന്നു. ട്രെ​യി​നു​ക​ൾ വ​രു​ന്പോ​ൾ ഗ​താ​ഗ​ത​ക്കു​രു​ക്കും നി​ത്യ​സം​ഭ​വ​മാ​കു​ന്നു. അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ റെ​യി​ൽ​വേ​യോ പോ​ലീ​സോ ത​യാ​റാ​കു​ന്ന​തു​മി​ല്ല.