ചാ​ന്ദ്ര​യാ​ൻ മോ​ഡ​ൽ നി​ർ​മാ​ണ​ശാ​ല​യു​മാ​യി പ്രമാടം നേതാജി സ്കൂളിലെ വി​ദ്യാ​ർ​ഥി​ക​ൾ
Thursday, July 25, 2024 3:11 AM IST
പ്ര​മാ​ടം: ചാ​ന്ദ്ര​യാ​ൻ ദൗ​ത്യ​ത്തെ ർ​മ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ചാ​ന്ദ്ര​യാ​ൻ റോ​ക്ക​റ്റ് മോ​ഡ​ലു​ക​ൾ ത​ൽ​സ​മ​യം നി​ർ​മി​ക്കു​ന്ന പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ച് പ്ര​മാ​ടം നേ​താ​ജി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ യു​പി വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ ശ്ര​ദ്ധ നേ​ടി. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് വ്യ​ത്യ​സ്ത ത​രം റോ​ക്ക​റ്റ് മോ​ഡ​ലു​ക​ൾ കു​ട്ടി​ക​ൾ നി​ർ​മി​ച്ച​ത്.


പോ​സ്റ്റ​ർ ര​ച​ന, ചാ​ന്ദ്ര ക​വി​താ ര​ച​ന​ക​ൾ എ​ന്നി​വ​യു​ടെ അ​വ​ത​ര​ണ​വും ന​ട​ന്നു. സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക സി. ​ശ്രീ​ല​ത ത​ൽ​സ​മ​യ നി​ർ​മാ​ണ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ. ദീ​പ, ര​മ്യ​ശ്രീ, അ​ഞ്ജു അ​ജി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.