മ​ഞ്ഞ​ത്തോ​ട്ടി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ട​ച്ചു​റ​പ്പു​ള്ള വീ​ട് ഉ​റ​പ്പാ​ക്കും: മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത
Thursday, July 25, 2024 2:55 AM IST
തി​രു​വ​ല്ല: ളാ​ഹ മ​ഞ്ഞ​ത്തോ​ട്ടി​ലെ എ​ല്ലാ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ​യും അ​ട​ച്ചു​റ​പ്പു​ള​ള വീ​ടെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്ന് ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത.
മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ അ​ഭ​യം പ​ദ്ധ​തി​യി​ൽ മ​ഞ്ഞ​ത്തോ​ട്ടി​ലെ അ​ഞ്ച് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടു​ക​ളു​ടെ സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​റു​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ ദു​ഷ്ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ഴി​യു​ന്നത്. ദാ​രി​ദ്ര്യ​ത്തി​നു പു​റ​മേ വ​ന്യ​മൃ​ഗ​ശ​ല്യ​വും ഇ​വ​രു​ടെ ജീ​വി​തം ദുഃ​സ​ഹ​മാ​ക്കുന്നു.​ഏ​റു​മാ​ട​ങ്ങ​ളി​ൽ പോ​ലും ആ​ളു​ക​ൾ ക​ഴി​യു​ന്നു​ണ്ട്.

വാ​സ​യോ​ഗ്യ​മാ​യ വീ​ടി​ല്ലാ​ത്ത എ​ല്ലാ​വ​ർ​ക്കും സ​ഭ​യാ​യി ഭ​വ​നം നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്നും മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി സ​ഭ​യു​ടെ വി​ക​സ​ന വി​ഭാ​ഗ​മാ​യ കാ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സാ​മൂ​ഹ്യ​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ന​ട​ത്തി വ​രു​ന്നു. ടോ​യ്‌​ല​റ്റ് സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നും പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കും.

കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ന​ൽ​കി​യ ഭൂ​മി​യി​ൽ കൃ​ഷി ആ​രം​ഭി​ച്ച് ആ​ദാ​യം ല​ഭ്യ​മാ​കു​ന്ന​തി​ന് തെ​ള്ളി​യൂ​ർ കൃ​ഷി വി‌​ജ്ഞാ​ന കേ​ന്ദ്ര​വു​മാ​യി സ​ഹ​ക​രി​ച്ച് പ​ദ്ധ​തി ത​യാ​റാ​ക്കി. ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ മാ​സ​വും മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ ന​ട​ത്തി ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കു​മെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു.


അ​ഭ​യം പ്രോ​ജ​ക്ട് ചെ​യ​ർ​മാ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ഡോ. ​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ​ഭാ സെ​ക്ര​ട്ട​റി റ​വ. എ​ബി ടി. ​മാ​മ്മ​ൻ, വി​കാ​രി ജ​ന​റാ​ൾ റ​വ. ജോ​ർ​ജ് മാ​ത്യു, അ​മ്പാ​ട്ട് ഇ​ത്താ​പ്പി​രി ഫൗ​ണ്ടേ​ഷ​ൻ പ്ര​തി​നി​ധി അ​ജി​ത് ഐ​സ​ക്, കാ​ർ​ഡ് ഡ​യ​റ​ക്ട​ർ റ​വ. മോ​ൻ​സി വ​ർ​ഗീ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം മ​ഞ്ജു പ്ര​മോ​ദ്, ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ. ​മു​കേ​ഷ് കു​മാ​ർ, കെ​വി​കെ സീ​നി​യ​ർ സ​യ​ന്‍റി​സ്റ്റ് സി.​പി. റോ​ബ​ർ​ട്ട്, കാ​ർ​ഡ് ട്ര​ഷ​റ​ർ വി​ക്ട​ർ ടി. ​തോ​മ​സ്, കോ. ​ഓ​ർ​ഡി​നേ​റ്റ​ർ റെ​ബു തോ​മ​സ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.