കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ​ഞ്ച​പാ​ണ്ഡ​വ​ക്ഷേ​ത്ര പ​ര്യ​ട​ന​യാ​ത്ര 28 മു​ത​ൽ
Thursday, July 25, 2024 2:55 AM IST
ആ​റ​ന്മു​ള: പ​ള്ളി​യോട സേ​വാ​സം​ഘ​വും കെ​എ​സ്ആ​ർ​ടി​സി​യും സം​യു​ക്ത​മാ​യി ആ​രം​ഭി​ക്കു​ന്ന പ​ഞ്ച പാ​ണ്ഡ​വ ക്ഷേ​ത്ര പ​ര്യ​ട​ന​യാ​ത്ര 28ന് ​ആ​രം​ഭി​ക്കും. ആ​ദ്യ​ദി​വ​സും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​മാ​യി ആ​റു ബ​സു​ക​ൾ രാ​വി​ലെ 10.30 ഓ​ടെ ആ​റ​ന്മു​ള​യി​ലെ​ത്തും. ക​ണ്ണൂ​ർ, തൊ​ടു​പു​ഴ, വൈ​ക്കം, നെ​ടു​മ​ങ്ങാ​ട്, വെ​ഞ്ഞാ​റം​മൂ​ട്, മാ​വേ​ലി​ക്ക​ര ഡി​പ്പോ​ക​ളി​ൽ​നി​ന്നാ​ണ് 28നു ​സ​ർ​വീ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

തൃ​പ്പു​ലി​യൂ​ർ, തി​രു​വ​ൻ​വ​ണ്ടൂ​ർ, തൃ​ച്ചി​റ്റാ​റ്റ്, തി​രു​വാ​റ​ന്മു​ള, തൃ​ക്കൊ​ടി​ത്താ​നം എ​ന്നീ ക്ഷേ​ത്ര​ദ​ർ​ശ​ന​വും ആ​റ​ന്മു​ള വ​ള്ള​സ​ദ്യ​യി​ലും പ​ങ്കെ​ടു​ക്കു​ക​യാ​ണ് യാ​ത്ര​യു​ടെ ല​ക്ഷ്യം. ആ​റ​ന്മു​ള പാ​ഞ്ച​ജ​ന്യം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​വ​ർ​ക്കാ​യി പ്ര​ത്യേ​ക വ​ള്ള​സ​ദ്യ ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ ഒ​ഴി​വു​ദി​വ​സ​ങ്ങ​ളി​ലും മ​റ്റു പ്ര​ത്യേ​ക ദി​വ​സ​വും സം​ഘം കേ​ര​ള​ത്തി​ലെ പ​ല ജി​ല്ല​ക​ളി​ൽ​നി​ന്നു​മാ​യി ആ​റ​ന്മു​ള​യി​ലെ​ത്തും.


ഒ​ക്ടോ​ബ​ർ ര​ണ്ടു​വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന വ​ള്ള​സ​ദ്യ കാ​ല​യ​ള​വി​ൽ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​ക​ളി​ൽ​നി​ന്നു യാ​ത്രാ​സൗ​ക​ര്യം ചെ​യ്തു​ന​ൽ​കും. ബ​സു​ക​ളു​ടെ പാ​ർ​ക്കിം​ഗി​ന് ആ​റ​ന്മു​ള​യി​ൽ സൗ​ക​ര്യം ചെ​യ്തു. പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​നു സ​മീ​പം ക്ഷേ​ത്ര​ത്തി​ന്‍റെ കി​ഴ​ക്കേ​ന​ട​യി​ൽ പ്ര​ത്യേ​ക ഓ​ഫീ​സും ഇ​തി​നാ​യി തു​റ​ന്നു.

ബ​സു​ക​ളി​ലെ​ത്തു​ന്ന സം​ഘ​ത്തി​ന് ആ​റ​ന്മു​ള വ​ള്ള​സ​ദ്യ​യു​ടെ പൂ​ർ​ണ​ത​യ്ക്കാ​യി വ​ഞ്ചി​പ്പാ​ട്ട് സം​ഘം വി​ഭ​വ​ങ്ങ​ൾ പാ​ടി ചോ​ദി​ക്കു​ന്ന രീ​തി​യും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​വി. സാം​ബ​ദേ​വ​ൻ, സെ​ക്ര​ട്ട​റി പ്ര​സാ​ദ് ആ​ന​ന്ദ​ഭ​വ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.