റാന്നി: സിറ്റഡൽ സ്കൂളിൽ നിന്ന് 2023 - 24 അധ്യയന വർഷം 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിക്കുന്ന ‘അക്കാഡമിക് സ്പാർക്കിൾസ്' സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ട്രസ്റ്റി ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ,
ഫാ. തോമസ് മുണ്ടിയാനിക്കൽ, പ്രിൻസിപ്പൽ ഫാ. ജോബിൻ റ്റി. ജയിംസ്, പിടിഎ പ്രസിഡന്റ് ഷിബു സാമുവേൽ, സ്മിത നായർ, ദീപ ജോസ് എന്നിവർ പ്രസംഗിച്ചു.